തിരുവല്ല: വരട്ടാറിനു കുറുകെ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നന്നാട് ഭാഗത്ത് തെക്കുംമുറി പാലം അപകടാവസ്ഥയില്‍.
1963ല്‍ ആണ് പാലം നിര്‍മ്മിച്ചത്.53 വര്‍ഷത്തെ പഴക്കമാണ് ഇതിനുള്ളത്. പള്ളിയോടങ്ങളും ,ചരക്ക് വള്ളങ്ങും, ഇതുവഴിയാണ് കടന്നു പോയിരുന്നത്. പള്ളിയോടങ്ങള്‍ക്ക് കടന്നു പോകുവാന്‍ പാകത്തിനാണ് പാലത്തിന്റെ നിര്‍മ്മാണം നടത്തിയിരുന്നത്.പാലത്തിന്റെ ഇരു വശത്തെ കല്‍ക്കെട്ടിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.കൂടാതെ താഴെ തൂണിന്റെ കല്ലുകളും ഇളകി അകന്നിട്ടുണ്ട്. കൈവരികളും തകര്‍ന്ന നിലയിലാണ്.
ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് അടിയന്തിരമായി എക്സിക്യൂട്ടീവ് എന്‍ജീനീയര്‍ക്ക് സമര്‍പ്പിക്കുമെന്ന് അറിയിച്ചു. വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി പാലം പുതുക്കി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പാലമാണിത്.
വരട്ടാറില്‍ നദീ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി മന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദ്ദേശ പ്രകാരം എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ അലക്സ് വര്‍ഗ്ഗീസിന്റെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് എന്‍ജീനീയര്‍ ബി .രാമകൃഷ്ണന്, ഓവര്‍സീയര്‍മാരായ കെ. തുളസീധരന്‍, കെ രാമചന്ദ്രന് നായര്‍ തുടങ്ങിയവര്‍ തീരങ്ങള്‍ സന്ദര്‍ശിക്കുമ്പോഴാണ് തെക്കുംമുറി പാലത്തിലെ വിള്ളല്‍ ശ്രദ്ധയില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: