പടന്നക്കാട് : ടോള്‍പ്പിരിവ് നിര്‍ത്തിയ പടന്നക്കാട് മേല്‍പ്പാലത്തിലെ ടോള്‍ ക്യാബിന് മാറ്റാത്തത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു.ടോള്‍ പിരിവ് നിര്‍ത്തിയ ഉടനെ തന്നെ ക്യാബിന് പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ക്യാബിന് മാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല.അപകടമുണ്ടാക്കുന്ന ക്യാബിന് ഉടന്‍ നീക്കം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ട് പോലും ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. ഗവണ്മെന്റ് അനുവാദം കിട്ടാത്തതു കൊണ്ടാണ് ക്യാബിന് മാറ്റാന്‍ വൈകുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. ഇവിടെയുണ്ടായിരുന്ന താല്‍ക്കാലിക ഡിവൈഡര്‍ ഇപ്പോള്‍ ക്യാബിന് സമീപത്തേക്ക് മാറ്റിയതോടെ വാഹനങ്ങള്‍ക്ക് അപകട ഭീഷണി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അമിത വേഗതയില്‍ വരുന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളാണ് പലപ്പോഴും ഇവിടെ അപകടത്തില്‍പ്പെടുന്നത്. അതു കൊണ്ട് തന്നെ ക്യാബിന് എത്രയും പെട്ടെന്ന് എടുത്തു മാറ്റി അപകടമുണ്ടാക്കുന്ന ഗതാഗത തടസ്സം മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അപകടം തുടര്കഥയാക്കുന്ന ടോള്‍ ബൂത്ത് എടുത്ത് മാറ്റിയില്ലെങ്കില്‍ സമരരംഗത്തിറങ്ങാനാണ് നാട്ടുകാരുടെയും യുവജന സംഘടനകളുടെയും നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: