ഉദുമ: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തില്‍ കര്ക്കിടകവാവിന് വിപുലമായ ഒരുക്കങ്ങള്‍. ബലിതര്‍പ്പണത്തിനായി ക്ഷേത്രത്തിന് മുന്നിലുള്ള കടലോരത്ത് 20 ബലിത്തറകളാണ് ഒരുക്കിയിട്ടുള്ളത്. റസീത് നല്കാന് 10 കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ മുതല്‍ തന്നെ കൗണ്ടറുകളില്‍ നിന്ന് റശീത് നല്കി തുടങ്ങി 1000 അധികം റസീതുകളാണ് ഇന്നലെ നല്കപ്പെട്ടത്. 24ന് രാവിലെ 5 മണിക്ക് ക്ഷേത്ര മേല്‍ശാന്തി നവീന്‍ കാര്യത്തായയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ നിത്യപൂജകല് നടക്കും. തുടര്‍ന്ന് ക്ഷേത്രത്തിലെ പുരോഹിതന് രാജേന്ദ്രന് അരളിത്തായയുടെ നേതൃത്വത്തില്‍ 20 പുരോഹിതര്‍ പിതൃതര്‍പ്പണത്തിന് കാര്‍മികത്വം വഹിക്കും. ക്ഷേത്രത്തില്‍ കുളിച്ച് ഈറനായെത്തി ക്ഷേത്ര നടയില്‍ കാണിക്കയിട്ട് മേല്‍ശാന്തിയില്‍ നിന്ന് അരിയും പൂവും വാങ്ങിക്കണം. തുടര്‍ന്നാണ് കടലോരത്തെ ബലിത്തറയില്‍ ബലികര്‍മ്മം നടത്തേണ്ടത്. പിണ്ഡം കടലില്‍ ഒഴുക്കിയ ശേഷം വീണ്ടും കുളിച്ച് ക്ഷേത്രത്തില്‍ നടയിലെത്തി ത്രയംബകേശ്വരനെ വണങ്ങി തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കുന്നതോടെ പിതൃമോഷമുണ്ടാകുമെന്നാണ് വിശ്വാസം. ജില്ലക്ക് പുറത്തു നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് പിതൃ മോഷകര്മ്മങ്ങള്ക്കായി ക്ഷേത്രത്തില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: