കാസര്‍കോട്: കേരല കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റല്‍ പ്രശ്നം അടിയന്തരമായി പരിഹരിച്ച് ക്ലാസ്സുകള്‍ സുഗമമായി നടത്തണമെന്ന് ബിജെപി ജില്ലാ കോര്‍-കമ്മറ്റിയോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമില്ലാതെ പഠനം തുടരാന്‍ സാധ്യമല്ല. ഹോസ്റ്റല്‍ പ്രശ്നത്തിന് പരിഹാരമായി വാടക കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള ബദല്‍ സംവിധാനം കണ്ടെത്തി ക്ലാസ്സുകള്‍ സുഗമമായി നടത്തണം. പ്രശ്ന പരിഹാരമാര്‍ഗ്ഗം തേടുന്നതിന് പകരം കോളേജ് അടച്ചിടാനുള്ള അധികൃതരുടെ തീരുമാനം ശരിയല്ല.അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി അനുഭാവപൂര്‍വ്വം നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ചില ഉദ്യോഗസ്ഥരുടെ അപക്വവും ഏകപക്ഷീയവുമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ല. അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിനോട് പ്രശ്നത്തില്‍ പെടാന്‍ ബിജെപി ആവശ്യപ്പെടും. കേന്ദ്ര സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിശദമായ നിവേദനം കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് നല്കാന് തീരുമാനിച്ചു. യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ്, മേഖല സെക്രട്ടറി കൂ.വൈ.സുരേഷ്, സംസ്ഥാന പ്രസിഡണ്ട് പ്രമീള സി.നായക്, സമിതിയംഗം പി.സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.രമേശ്, എ.വേലായുധന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: