പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചപ്പനിക്ക് ഇനിയും ശമനമായില്ല. ഓരോ ദിവസവും നൂറുകണക്കിന് പേരാണ് ഇപ്പോഴും പകര്‍ച്ചപ്പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ഇവരില്‍ ഡങ്കിപ്പനി ബാധിച്ചെത്തുന്നവര്‍ ഏറെയാണെന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഇപ്പോഴും പനിബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഗുരുതര സ്ഥിതിയിലുള്ളവരെയാണ് ആശുപത്രികളില്‍ കിടത്തി ചികിത്സിക്കുന്നത്. അല്ലാതെയെത്തുന്നവരെ മരുന്നു നല്കി വിടുകയാണ് ചെയ്യുന്നത്. മിക്ക ആശുപത്രികളിലും കിടക്കകള്‍ ഒഴിവില്ല.
വൈറല്‍പ്പനി ബാധിച്ച് 593 പേര് ഇന്നലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ഡിഎംഒ ഡോ.സോഫിയാ ബാനു അറിയിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയ 18 പേരില്‍ 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചെന്നീര്‍ക്കര, റാന്നി പെരുനാട്, വടശേരിക്കര, പത്തനംതിട്ട നഗരപ്രദേശം, പന്തളം, വള്ളിക്കോട്, കൊറ്റനാട് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതര്‍. പ്രമാടം, മലയാലപ്പുഴ, ചന്ദനപ്പള്ളി, പത്തനംതിട്ട നഗരപ്രദേശം എന്നിവിടങ്ങളിലുള്ള നാലുപേര്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ചികിത്സതേടി. ബുധനാഴ്ച 629 പേര് പനിയും അനുബന്ധ രോഗങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ട്. വല്ലന, പള്ളിക്കല്‍, മല്ലപ്പള്ളി, കുറ്റൂര്‍, പുറമറ്റം, കാഞ്ഞീറ്റുകര, ചന്ദനപ്പള്ളി, വടശേരിക്കര, ഏഴംകുളം, വെച്ചൂച്ചിറ എന്നിവടങ്ങളിലുള്ള 10 പേരാണ് ബുധനാഴ്ച ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയത്. മുന്‍ ദിവസങ്ങളിലും വര്‍ദ്ധിച്ച അനുപാതത്തിലാണ് ആശുപത്രികളിലെത്തുന്ന രോഗികളുടെ കണക്ക് രേഖപ്പെടുത്തിയത്.
സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ കണക്കുമാത്രമാണ് ഡിഎംഒ എല്ലാ ദിവസവും പുറത്തു വിടുന്നത്. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഓരോദിവസവും എത്തുന്നവരുടെ കണക്കു കൂടിയെടുക്കുമ്പോഴാണ് പനിബാധ നിയന്ത്രണവിധേയമായില്ലെന്ന് വ്യക്തമാകുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനു മരുന്നും പ്ലേറ്റ്ലെറ്റും ഇല്ലാത്തതാണ് രോഗികളെ സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഡങ്കിപ്പനിക്കൊപ്പം ഹെപ്പറ്റൈറ്റിസ് രോഗങ്ങളും എച്ച് വണ്‍, എന്‍ വണ്‍-ഉം വ്യാപകമായി പടരുന്നുണ്ട്. ഇതുകൂടാതെ ജില്ലയിലെ പലഭാഗത്തും വയറിളക്ക രോഗങ്ങളും പടരുന്നു. ബുധനാഴ്ച മാത്രം വയറിളക്ക രോഗങ്ങള്‍ക്ക് 62 പേര് ചികിത്സതേടി. 26 പേര് ഇന്നലെ വയറിളക്ക രോഗങ്ങളുമായി ആശുപത്രികളിലെത്തി. പനി നിയന്ത്രിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ശുചീകരണത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ദീവസം മാത്രമാണ് അതുനടന്നത്. വീണ്ടും മാലിന്യങ്ങള്‍ വര്‍ദ്ധിച്ചതും കൊതുക് പെരുകിയതുമാണ് പനി വിട്ടുമാറാതെ പടരുന്നതിന്റെ പ്രധാനകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: