മുംബൈ: സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് നടി കങ്കണ റണാവത്തിന് മുഖത്ത് വെട്ടേറ്റു. വാള്‍പയറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മുഖത്ത് വാള്‍തലപ്പ് കൊണ്ട് മുറിവുണ്ടായത്. ആശുപത്രിയില്‍ പ്രവേശിച്ച കങ്കണയ്ക്ക് അടിയന്തിര ചികിത്സ നല്കി. പുരികത്തില്‍ 15 തുന്നലിട്ടതിനാല്‍ ഒരാഴ്ച ആശുപത്രിയില്‍ കഴിയണമെന്ന്് ഡോക്ടര്‍മാര്‍ അറിയിച്ചു.
പരുക്കൊന്നും ഒരു വിഷയമല്ലെന്നാണ് കങ്കണ പറയുന്നത്. ‘മുഖത്തുമുഴുവന്‍ ചോര ആയപ്പോഴും എനിക്ക് പേടി തോന്നിയില്ല. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് കുറച്ചെങ്കിലും നീതി പുലര്ത്താനായലോ എന്ന് ആശ്വസിക്കുന്നു-കങ്കണ പറയുന്നു.
സ്വാതന്ത്രസമരസേനാനി റാണി ലക്ഷ്മി ഭായിയുടെ ജീവചരിത്ര സിനിമയായ മണികര്‍ണിക; ക്വീന്‍ ഓഫ് ത്സാന്‍സി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് പരിക്കേറ്റത്. സഹതാരം നിഹാര്‍ പാണ്ഡ്യയുമായി കങ്കണ വാള്‍പ്പയറ്റ് നടത്തുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.
ഡ്യൂപ്പിനെ ഉപയോഗിച്ച് രംഗം ചിത്രീകരിക്കാമെന്ന് ആദ്യം സംവിധായകന് പറഞ്ഞിരുന്നെങ്കിലും കങ്കണ നിരസിക്കുകയായിരുന്നു.
രണ്ടു തവണ ദേശീയ അവാര്‍ഡ് നേടിയ താരമാണ് കങ്കണ റണാവത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: