പാലക്കാട് : സ്കൂള്‍-കോളെജ് പരിസരത്തെ കടകളിലും മറ്റും വിദ്യാര്‍ഥികളെ ഉപയോഗിച്ച് കഞ്ചാവ് പോലുള്ള മാരക മയക്കു മരുന്ന് വില്പന തടയാന്‍ എക്സൈസ് -പൊലീസ് സംയുക്ത ഷാഡോ പ്രവര്‍ത്തനം നടത്തും.
എ.ഡി.എം.എസ്.വിജയന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല മദ്യവിരുദ്ധ ജനകീയ സമിതി യോഗത്തിലാണ് തീരുമാനം. നിരോധിത പുകയില ഉത്പന്നങ്ങളോ മയക്കു മരുന്നുകളോ വ്യാജ മദ്യമോ വില്പന നടത്തുന്ന വ്യാജ കേന്ദ്രങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എക്സൈസിന്റെ 155358 ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷനര്‍ അറിയിച്ചു.
ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരുടെ പേര്, മറ്റ് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സ്കൂള്‍ പരിസരത്തുള്ള കടകള്‍ കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധന നടത്തും.
പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങളോ പാന്‍മസാല, ഹാന്‍സ് പോലുള്ള മയക്കു മരുന്നുകളോ കണ്ടെടുക്കുന്ന പക്ഷം വില്പനക്കാര്ക്കെതിരെ കര്‍ശന ശിക്ഷാ നടപടി കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.
രാത്രികാലങ്ങളിലും എക്സൈസ്, ഫോറസ്റ്റ്, പൊലീസ് സംയുക്ത പരിശോധന കര്‍ശനമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: