നെല്ലിയാമ്പതി: ശക്തമായ കാറ്റിലും മഴയിലും കൈകാട്ടിയില്‍ മരം കടപുഴകി വീണത് കാരണം വീടും, കടയും തകര്‍ന്നു.
കട ഉടമ പി.വി.ബാലന് (71 വയസ്സ്) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9 മണിക്കാണ് നെല്ലിയാമ്പതിയുടെ കവാടമായ കൈകാട്ടിയില്‍ വലിയ കുളമാവ് ഇനത്തില്‍പ്പെട്ട മരം കടപുഴകി വീടിന്റെ മുകളിലേക്ക് അപ്രതീക്ഷതമായി വീണത്. വീഴുന്ന സമയം കട ഉടമ ചായക്കടയുടെ അടുക്കളയില്‍ ആയിരുന്നു. വലിയ മരമായതുകൊണ്ട് വീടിന്റെയും, ചായക്കടയുടേയും അടുക്കളയും, ബാത്ത്റൂമും പൂര്‍ണ്ണമായി തകര്‍ന്നു. മരത്തിന്റെ കൊമ്പുകള്‍ ഓടിനെ പൊളിച്ചുകൊണ്ട് ഇറങ്ങിയപ്പോള്‍ ആണ് അടുക്കളയില്‍ നിന്ന പി.വി.ബാലന് തലയ്ക്ക് പരിക്ക് പറ്റിയത്.
സമീപവാസികള്‍ ഉടന്‍ തന്നെ ടിയാനെ കൈകാട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സക്ക് വിധേയനാക്കി. മരം വീഴുന്ന സമയത്ത് കടയില്‍ കൂടുതല്‍ ആള്ക്കാര് ഇല്ലാത്തത് കാരണം വന്‍ ദുരന്തം ഒഴിവായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വടക്കഞ്ചേരി : കാലവര്‍ഷം വീണ്ടും തകര്‍ത്തു പെയ്യാന്‍ തുടങ്ങിയതോടെ നാശനഷ്ടങ്ങളും വര്‍ധിച്ചു.കനത്ത മഴയില്‍ കാവശ്ശേരിയില്‍ ഒരു വീട് തകര്‍ന്നു. കാവശ്ശേരി മന്ദംപറമ്പില് മണിയുടെ വീടാണ് തകര്‍ന്നത്.ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം. വീടിന്റെ ഒരു ഭാഗത്തെ മണ്ചുമര് പൂര്‍ണമായും നിലംപതിച്ചു.മണിയും മകളും മരുമകനും രണ്ടു കുട്ടികളും അപകടസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: