കാസര്‍കോട്: അംഗപരിമിതരില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായ ഉപകരണങ്ങളായ ജോയ്സ്റ്റിക്ക് ഓപ്പറേറ്റര്‍, വീല്‍ ചെയര്‍, സ്മാര്‍ട്ട്ഫോണ്‍ വിത്ത് സ്ക്രീന്‍ റീഡര്‍, ഡെയ്സി പ്ലെയര്‍, സി പി വീല്‍ ചെയര്‍, ടോക്കിംഗ് കാല്‍ക്കുലേറ്റര്‍ മുതലായവ ജില്ലാ സാമൂഹ്യനീതി ഓഫീസ് അനുവദിക്കുന്നു. 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യം ഉളളവര്‍ക്കും വാര്‍ഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ മുഖേന മുമ്പ് സഹായ ഉപകരണങ്ങള്‍ കൈപ്പറ്റിയിട്ടില്ലെന്ന അപേക്ഷകന്റെ സാക്ഷ്യപത്രവും ആവശ്യപ്പെടുന്ന സഹായ ഉപകരണം ഉപയോഗിക്കുവാന്‍ പ്രാപ്തിയുളളതായി മെഡിക്കല്‍ ബോര്‍ഡിന്റെ സാക്ഷ്യപത്രവും ഹാജരാക്കണം. അര്‍ഹതയുളള അപേക്ഷകര്‍ 31 നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04994 255074.
പ്രതികരിക്കാൻ ഇവിടെ എഴുതുക: