കാഞ്ഞങ്ങാട്: അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് വീടിന് മുകളില്‍ വീണ് തകര്‍ന്നപ്പോള്‍ വികലാംഗ യുവതിയടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഷ്ടിച്ച് രണ്ട് സെന്റില്‍ നിര്‍മ്മിച്ച ഓടു മേഞ്ഞ വീട് തകര്‍ന്നതോടെ പാര്‍ക്കാനിടമില്ലാതെ കുടുംബം ദുരിതത്തിലായി. കാഞ്ഞങ്ങാട് ആവിക്കര ഗാര്‍ഡര്‍ വളപ്പിലെ കൂലിത്തൊഴിലാളിയായ ലീലയുടെ വീടാണ് തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയില്‍ തെങ്ങ് വീണ് തകര്‍ന്നത്.
ലീലയുടെ മകന് പവിത്രനും ഭാര്യയും രണ്ട് കുട്ടികളും ലീലയുടെ മൂത്തമകള്‍ വികലാംഗയായ റീനയുമാണ് ഈ വീട്ടില്‍ താമസം. പവിത്രന് ഉള്‍പെടെയുള്ള കുടുംബം പുറത്തേക്ക് ഓടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. നടക്കാന്‍ കഴിയാത്ത റീനയെ അയല്‍വാസിയും പവിത്രനും കൂടി കോരിയെടുത്ത് അയല്‍വാസിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. വീട് തകര്‍ന്നതോടെ ഈ നിര്‍ധന കുടുംബം വഴിയാധാരമായിരിക്കുകയാണ്.
ഇവര്‍ക്ക് നല്ലൊരു വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ നഗരസഭാ അധികൃതര്‍ തന്നെ മുന്‍കൈയ്യെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തകര്‍ന്ന വീട് നാട്ടുകാര്‍ ഇടപെട്ട് നന്നാക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നുണ്ട്. ഇത്രയും ചെറിയ ഒരു വീട്ടില്‍ കഴിയുന്ന ഇവര്‍ കാരുണ്യമതികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: