പത്തനംതിട്ട: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ ആര്. ഗിരിജയുടെ നേതൃത്വത്തില്‍ ജില്ലയില്‍ താലൂക്കുതല പരാതി പരിഹാര അദാലത്ത് നടത്തും. ആഗസ്റ്റ് ഒന്‍പതിന് തിരുവല്ല താലൂക്ക്, 11ന് മല്ലപ്പള്ളി താലൂക്ക്, 16ന് അടൂര്‍ താലൂക്ക്, 18ന് റാന്നി താലൂക്ക്, 22ന് കോഴഞ്ചേരി താലൂക്ക്, 24ന് കോന്നി താലൂക്ക് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ അദാലത്ത് നടക്കും. അപേക്ഷകള്‍ അതത് വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ ഈ മാസം 27ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷകള്‍ക്ക് പ്രത്യേക ഫോറമില്ല. നിലവിലുള്ള പരാതികളെ സംബന്ധിച്ചുള്ള അപേക്ഷകളില്‍ ബന്ധപ്പെട്ട ഫയല്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണം. അദാലത്ത് ദിവസം ജില്ലാ കളക്ടര്‍ക്ക് നേരിട്ടും പരാതി നല്‍കാം. അടൂര്‍ താലൂക്കിലെ പരാതി പരിഹാര അദാലത്ത് 16ന് റവന്യു ടവറിലെ ഹൗസിംഗ് ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഹരിതമാര്‍ഗരേഖ പാലിച്ചായിരിക്കും അദാലത്ത് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: