കൂറ്റനാട്: പറക്കുളം സമഗ്ര കുടിവെളളപദ്ധതിയുടെ ഭാഗമായി പറക്കുളം പടിഞ്ഞാറങ്ങാടി റോഡരികില്‍ പൈപ്പ് ലൈനിന്റെ വാള്വിനായി നിര്‍മ്മിച്ച ടാങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നു.
ഒരാള്‍ക്ക് താഴ്ച്ചയുളള ടാങ്കില്‍ മഴ പെയ്തതോടെ ചെളിവെളളം നിറഞ്ഞു നില്ക്കുന്ന അവസ്ഥയിലാണ്. ടാങ്കിപ്പോള് കൊതുക് വളര്‍ത്തു കേന്ദ്രമായി തീര്ന്നിരിക്കുകയിണ്
പറക്കുളം എന്‍എസ്എസ് കോളേജിന്റെ എതിര് വശത്തെ റോഡിലാണ് വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥമൂലം യാത്രക്കാര്‍ക്ക് ജീവനുഭീഷണിയായി ടാങ്ക് സ്ഥിതിചെയ്യുന്നത്. ടാങ്ക് നിര്‍മ്മാണം കഴിഞ്ഞ ഉടനെ സ്ലാബുകള്‍ വെച്ച് അടച്ചിരുന്നെങ്കിലും പിന്നീടിത് തുറന്നിടുകയായിരുന്നു.
ദിനംപ്രതി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കടന്ന്പോകുന്ന റോഡുകൂടിയാണിത്. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥക്കെതിരെ നാട്ടുകാരും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: