കാക്കനാട്: വൈപ്പിന്കരയിലെ എളങ്കുന്നപ്പുഴയില്‍ വൈപ്പിന്‍ ഗവ.ആര്ട്സ്ആന്ഡ് സയന്‍സ് കോളേജ് ഈ വര്‍ഷം പ്രനര്‍ത്തനം ആരംഭിക്കും. കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ച ആലോചനായോഗം എസ്. ശര്‍മ്മ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്നു. ഈ അദ്ധ്യയനവര്ഷത്തില്ത്തന്നെ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കേണ്ടതിനാല്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. എളങ്കുന്നപ്പുഴ സര്‍ക്കാര്‍ ന്യൂ എല്‍പി സ്കൂളിന്റെ പ്രവര്‍ത്തനം തൊട്ടടുത്തുള്ള ഹയര്‍സെക്കന്ററി സ്കൂള്‍ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതായി സ്പെഷ്യല്‍ ഓഫീസര്‍ ഡോ.കെ. ജയകുമാര്‍ വ്യക്തമാക്കി.
എംഎല്‍എ അസറ്റ് ഫണ്ട് വിനിയോഗിച്ച് രണ്ട് കോടിരൂപ ചെലവില്‍ കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണെന്ന് എസ്.ശര്‍മ്മ എംഎല്‍എ വ്യക്തമാക്കി. എല്‍.പി സ്കൂളിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തുക ഈ സാമ്പത്തികവര്‍ഷം അനുവദിക്കുമെന്നും എംഎല്‍എ അറിയിച്ചു. നിലവിലുള്ള എല്‍പി സ്കൂള്‍ കെട്ടിടം നവീകരിക്കുന്നതിനും കമ്പ്യൂട്ടര്‍ ലാബ് ഒരുക്കുന്നതിനും ആവശ്യമായ ഫര്‍ണീച്ചറുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇതിനാവശ്യമായി വരുന്ന തുക ബിപിസിഎല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ഡിപി വേള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ സ്കീമില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്രോജക്റ്റ് സമര്‍പ്പിക്കും. ജില്ലാ കളക്ടറുടെയും സ്പെഷ്യല്‍ ഓഫീസറുടെയും പേരില്‍ സംയുക്ത ബാങ്ക് അക്കൗണ്ട് രൂപീകരിക്കും. ഉദ്ഘാടന സജ്ജീകരണങ്ങള്‍ക്കും ഇതര ആവശ്യങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും സമാന കമ്പനികളുടെയും വ്യക്തികളുടെയും സഹകരണം അഭ്യര്‍ഥിച്ചിട്ടുണ്ട്.
കെല്‍ട്രോണ്‍, നിര്‍മ്മിതി കേന്ദ്രം തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായിരിക്കും പദ്ധതി നിര്‍വഹണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: