പാലക്കാട്: മിനിമം വേതനവും ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് സമരം നടത്തുന്ന ജില്ലാ സഹകരണ ആശുപത്രിയിലെ ഒരു വിഭാഗം നഴ്സുമാരും മാനേജ്മെന്റും നടത്തിയ ചര്‍ച്ച പരാജപ്പെട്ടു.
പരിഹാസപ്പെടുത്തുന്ന രീതിയിലായിരുന്നു മാനേജ്മെന്റിന്റെ നിലപാടെന്ന് സമരക്കാര്‍ ആരോപിച്ചു. 3000 മുതല്‍ 3250 രൂപവരെയാണ് മിനിമം വേതനമായി നല്‍കുന്നത്.ചര്‍ച്ചയില്‍ 50 രൂപ അധികമായി നല്‍കാമെന്ന നിലപാടിലായിരുന്നു ആശുപത്രി മാനേജ്മെന്റ്.
ഇത് അംഗീകരിക്കാനാവില്ലെന്നും കളക്ടറേറ്റിനു മുന്നിലെ റിലേ സമരം ശക്തമായി തുടരുമെന്നും നഴ്സുമാര്‍ പറഞ്ഞു.ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലുള്ള സമരത്തില്‍ ആറു നഴ്സുമാരാണു സത്യഗ്രഹം അനുഷ്ഠിക്കുന്നത്.
മുഴുവന്‍ ജീവനക്കാര്‍ക്കും ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, ജോലി സമയം എട്ടു മണിക്കൂറാക്കി നിജപ്പെടുത്തുക, 2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം പരിഷ്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
ബിഎംഎസ് നേതാക്കളായ കെ.സുധാകരന്, എസ്.സുദര്ശനന്, പി.സുന്ദരന്‍, നഴ്സുമാരായ എസ്.ഷൈലജ, വി.വിഘ്നേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സത്യഗ്രഹ സമരം നടത്തുന്ന നഴ്സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച യുവമോര്‍ച്ച പാലക്കാട് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.
ജില്ലാ സെക്രട്ടറി ബിദിന്‍ കേരളശ്ശേരി ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് മുരുകന് അധ്യക്ഷത വഹിച്ചു.
മണ്ഡലം ഭാരവാഹികളായ രഞ്ജിത്,കണ്ണന് കോഴിപറമ്പ്, മേഖല ഭാരവാഹികളായ റോഷന്, പ്രസാദ് ,വിഷ്ണു ,ശ്രീനി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: