ചെര്‍പ്പുളശ്ശേരി: കഞ്ചാവിനായി മോഷണം പതിവാക്കിയ രണ്ട് യുവാക്കള്‍ ചെര്‍പ്പുളശ്ശേരിയില്‍ പിടിയില്‍.
വിളയൂര്‍ കരിങ്ങനാട് കുണ്ട് ചേമ്പത്ത് വീട്ടില്‍ അഭിജിത്ത് (20), വിളയൂര്‍ തെക്ക്മുറി തട്ടാര പള്ളിയാലില്‍ സുധീഷ് (19) എന്നിവരെയാണ് ചെര്‍പ്പുളശ്ശേരി പോലീസ് പിടികൂടിയത്.
കുലുക്കല്ലൂരില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.ഇവര്‍ സഞ്ചരിച്ചിരുന്ന യമഹ ബൈക്ക് നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് കാറിന്റെ നമ്പറാണന്ന് കണ്ടെത്തി.
തുടര്‍ന്ന് സി.ഐ.എ. ദീപക് കുമാറും എസ്ഐ പി.എം.ലിബിയും ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ഏപ്രില്‍ 24ന് കുന്ദംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കാണെന്ന് അറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ജൂണ്‍ ആറിന് കൊപ്പത്തും, പുലാമന്തോളിലും മൊബൈല്‍ കടകള്‍ കുത്തിതുറന്ന് മോഷണം നടത്തിയത് തങ്ങളാണന്ന് പ്രതികള്‍ സമ്മതിച്ചു.
സ്കൂള്‍കാലഘട്ടം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്ക് അടിമകളാണ് യുവാക്കളെന്ന് പോലീസ് അറിയിച്ചു. ലഹരി വസ്തുക്കള്വാങ്ങുന്നതിനാണ് മോഷണം നടത്തിയതെന്നും ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന ചെന്നൈ സ്വദേശിക്കായി വല വീശിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
പിടിയിലയവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഷൊര്‍ണ്ണര്‍ ഡിവൈഎസ് പി.കെ.എം സൈതാലിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്വകോഡാണ് അന്വേഷണം നടത്തുന്നത്.
എഎസ്ഐമാരായ ജലീല്‍, താഹിര്‍, സലാം സിപിഒമാരായ വിനോദ് ,ബിജു, കബീര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: