കാഞ്ഞങ്ങാട്: സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം നടത്തിയ പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ തന്നെ എയ്ഡഡ് മേഖലയില്‍ കോളേജ് അനുവദിച്ചത് വിവാദമാകുന്നു. ബെള്ളൂര്‍ പഞ്ചായത്തിലെ ബാജെയില് ആരംഭിക്കാനിരിക്കുന്ന എയ്ഡഡ് കോളജിനെതിരേ സിപിഎം പ്രദേശിക ഘടകം രംഗത്തു വന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പുതിയ വിവാദം. എയ്ഡഡ് കോളജ് സ്ഥാപിക്കുന്നതു മുന്നണി നയത്തിനു വിരുദ്ധമാണെന്നു സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുമ്പോള്‍ എയ്ഡഡ് കോളജിനെയെതിര്ക്കുന്നത് ഇവിടെ പ്രവര്‍ത്തിക്കുന്ന പാരലല്‍ കോളജിനെ സംരക്ഷിക്കാനാണെന്നാണ് എതിര് വിഭാഗത്തിന്റെ ആരോപണം. വിവാദം ഉടലെടുത്തതോടെ ബാജെയില് ആരംഭിക്കുന്ന എയ്ഡഡ് കോളജ് സിപിഎം ജില്ലാ നേതൃത്വത്തിന് തലവേദനയായി.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ നീലേശ്വരം കരിന്തളത്ത് ഗവണ്മെന്റ് കോളജ് അനുവദിക്കണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിലനില്‍ക്കെയാണ് മന്ത്രിസഭ പുതിയ എയ്ഡഡ് കോളജിന് അനുമതി നല്‍കിയത്. കഴിഞ്ഞ അഞ്ചിനു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബജെ മോഡല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് അനുവദിക്കാന്‍ തീരുമാനിച്ചത്.
പാലക്കാട് വിക്ടോറിയ കോളജില്‍ നിന്നു വിരമിച്ച ചെയര്മാന് മുരളിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അംബേദ്കര്‍ ട്രസ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടക അതിര്‍ത്തിയില്‍ നിന്നു രണ്ടു കിലോ മീറ്റര്‍ അകലെയുള്ള നെട്ടണിഗെ ബജെയിലേക്കെത്തിപ്പെടണമെങ്കില് സുഗമമായ ഗതാഗത സൗകര്യം പോലുമില്ലെന്നു കോളജിനെയെതിര്ക്കുന്ന പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. മാത്രമല്ല, പുതുതായി എയ്ഡഡ് കോളജുകള്‍ അനുവദിക്കില്ലെന്ന നയത്തിനു വിപരീതമാണ് കോളജ് അനുവദിച്ച തീരുമാനമെന്നും ആരോപണമുണ്ട.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: