തിരുവല്ല: അടിക്കടി സിഗ്നല്‍ സംവിധാനം തകരാറിലാകുന്നതിനെ തുടര്‍ന്ന് നഗരം മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍.ഇന്നലെ ഫെഡറല്‍ ബാങ്കിന് സമീപം ലോറിയുടെ ടയര്‍ പഞ്ചറായതും കൂടി ആയപ്പോള്‍ നഗരം അഞ്ചരമണിക്കൂര്‍ വീര്‍പ്പുമുട്ടി.ഉച്ചയ്ക്ക് 2മണിക്ക് തുടങ്ങിയ കുരുക്ക് വൈകിട്ട് ഏഴരവരെ തുടര്‍ന്നു.എസ് സിഎസ് ജംഗ്ഷന് ചേര്‍ന്നുള്ള ട്രാഫിക്ക് സിഗ്നല്‍ സംവിധാനം താറുമാറായികിടന്നതിനാല്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ മണിക്കൂറുകള്‍ കാത്തുകിടന്നാണ് യാത്രക്കാര്‍ നഗരം കടന്നത്.
പ്രവര്‍ത്തി ദിവസമായതിനാല്‍ ജോലിക്കാരെയും സ്കൂള്‍ കുട്ടികളെയുമാണ് കുരുക്ക് ഏറെബാധിച്ചത്. സിഗ്നല്‍ സംവിധാനം തകരാറിലാകുന്നതോടെ നഗരത്തില്‍ ഗതാഗത കുരുക്ക് സ്ഥിരമായിരിക്കുകയാണ്.മതിയായ ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും കാര്യങ്ങള്‍ രൂക്ഷമാക്കുന്നു.പ്രദേശത്തെ രണ്ട് സ്വകാര്യമെഡിക്കല്‍ കോളേജ് അടക്കമുളള ആശുപത്രികളിലേക്ക് പോകുന്ന രോഗികളും കുരുക്കില്‍ വലഞ്ഞു.പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളോട് ചേര്‍ന്ന അനധികൃത പാര്‍ക്കിംഗും ഗതാഗതകുരുക്കിന് ആക്കം കൂട്ടുന്നു.—
ട്രാഫിക്ക് സിഗ്നല്‍ തകരാറിലായതിനാല്‍ എംസി റോഡില്‍ ആഞ്ഞിലിമൂട് ജംഗ്ഷന് മുതല്‍ മുത്തൂര്‍ വരെയും കായംകുളം പാതയില്‍ മാര്‍ക്കറ്റ് ജംഗ്ഷന് മുതല്‍ കുരിശുകവല വരേയും റ്റികെ റോഡില്‍ എസ്—സിഎസ്ജംഗ്ഷന്‍ മുതല്‍ തീപ്പനി വരെയും മല്ലപ്പള്ളി റോഡില്‍ ദീപാജംഗ്ഷന്‍ മുതല്‍ റ്റിഎംഎം ആശുപത്രി വരെയുമാണ് വര്‍ധിച്ച തോതില്‍ ഗതാഗതകുരുക്ക് ഇന്നലെ അനുഭവപ്പെട്ടത്.—സാധാരണഗതിയില്‍ ഉച്ചസമയത്ത് തിരക്ക് കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത് ഉച്ചസമയത്താണ്. രാത്രി 8 മണിക്ക് ശേഷവും തിരക്ക് നീളുന്നു. സിഗ്നല്‍ തകരാറിലാകുന്നതിന് പുറമെ ഫുട്പാത്ത് കൈയേറിയതും നിരോധിത മേഖലയിലെ വാഹനപാര്‍ക്കിങ്ങും നഗരം നിശ്ചലമാകാന്‍ കാരണമാകുന്നു.
നഗരത്തിലെ ചില വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളാണ് അനധികൃത പാര്‍ക്കിംഗ് നടത്തുന്നത് എന്നതിനാല്‍ പോലീസ് കണ്ണടയ്ക്കുകയാണ്.നഗരം ഗതാഗത കുരുക്കില്‍പ്പെട്ടാലും ഹെല്‍മറ്റ്,—സീറ്റ് ബെല്‍റ്റ് പരിശോധനയുമായി മുന്നോട്ടു പോവുകയാണ് പോലീസ് .നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പരിശോധന സജീവമാണ്. കുരിശുകവല മുതല്‍ പഴയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയും റ്റികെ റോഡിലും ഫുട്പാത്തിലും നിരോധിത മേഖലയിലും വാഹനങ്ങള്‍ കയറ്റിയിടുന്നതോടെ കാല്‍നടയാത്രികര്‍ക്ക് അപകട സാധ്യത കൂടും.ഒരു വശത്ത് നിന്ന് മറുപുറത്തേക്ക് കടക്കണമെങ്കില്‍ ഏറെ സമയം കാത്തുനില്‍ക്കണമെന്നതാണ് സ്ഥിതി.
—വിഐപികള്‍ക്ക് സുരക്ഷിതമായ സുഗമ യാത്രയൊരുക്കുന്നതിനായി വാഹനങ്ങള്‍ റോഡില്‍ തടഞ്ഞിടുന്നതും കുരുക്കിന്റെ നീളം കൂട്ടുന്നു.—എസ്സിഎസ് ജംഗ്ഷനില്‍ നിന്ന് 500 മീറ്റര്‍ ചുറ്റളവില്‍ ഇരുപതില്‍പ്പരം ദേശസാല്‍കൃത ബാങ്കുകള്‍, നാല് ഓഡിറ്റോറിയം, പതിനഞ്ചില്‍പ്പരം വ്യാപാര സമുച്ചയങ്ങള്‍, 25ല്‍പ്പരം ഫ്ളാറ്റുകള്‍, മാര്‍ത്തോമ്മ സഭാ ആസ്ഥാനം, അതിനുള്ളിലെ കാമ്പസ്, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍, രണ്ട് ബസ്സ്റ്റേഷനുകള് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നഗരത്തിനുള്ളില്‍ മാത്രം പതിനായിരക്കണക്കിന് ആള്‍ക്കാരാണ് ദിവസവും എത്തുന്നത്.ഇവരെയെല്ലാം മണിക്കൂറുകള്‍ കുരുക്കില്‍ കിടത്തിയാണ് ട്രാഫിക്ക് പോലീസ് നഗരത്തില്‍ നിന്ന് യാത്രയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: