ഇപ്പോള്‍ ക്രിമിനലുകളാണ് താരം. സിനിമയില്‍ പ്രതിനായകന് നായകനൊപ്പം ഹീറോ ആകുംപോലെയാണ് യഥാര്‍ഥ ജീവിതത്തിലും ക്രിമിനലുകള്‍ ഹീറോ ആയിക്കൊണ്ടിരിക്കുന്നത്. എങ്ങനെയെങ്കിലും മാധ്യമ ശ്രദ്ധനേടാന്‍ ചിലര്‍ കിണഞ്ഞുശ്രമിക്കുമ്പോള്‍ പെട്ടെന്നാണ് വന്ക്രിമിനലുകള് മാധ്യമശ്രദ്ധപിടിച്ച് താരങ്ങളാകുന്നത്. ഇപ്പോള്‍ പള്‍സര്‍ സുനിയാണ് താരം. പള്‍സറെ ഇപ്പോള്‍ അറിയാത്തവരില്ല. ഇനി അസൂയമൂത്ത് പള്സറേയും വലിയ ക്രിമിനലുകള്‍ ആകാന്‍ ആരെങ്കിലും ശ്രമിച്ചുകൂടായ്കയില്ല!
രാജ്യദ്രോഹം ചെയ്ത വലിയ ക്രിമിനലുകള്‍ പോലീസുകാരോടും മാധ്യമങ്ങളോടും ചിരിച്ചുകളിച്ചു സംസാരിക്കുന്നതും ഇടപഴകുന്നതും കണ്ടാല്‍ മഹാത്മാഗാന്ധിയെപ്പോലെ വലിയ ത്യാഗംചെയ്തവരാണെന്നു തോന്നും. പള്‍സര്‍ സുനിയും വലിയ ത്യാഗംചെയ്തതിന്റെ ഹാങോവറിലായപോലെയണ്ട്.
കേസില്‍ കുറ്റവാളികള്‍ എങ്ങനേയും രക്ഷപെടുന്നതും നിരപരാധികള്‍ പലപ്പോഴും ശിക്ഷിക്കപ്പെടുന്നതുമാണ് പൊതുജനം കണ്ടുകൊണ്ടിരിക്കുന്നത്. പള്‍സറിന്റെ ഈ ചിരിയും കളിയും കാണുമ്പോള്‍ അതാണെന്നു തോന്നുന്നു മനസിലിരിപ്പ്, എന്തു കേസ്!താന്‍മാത്രമല്ല വന്‍ സ്രാവുകള്‍ കേസിനോടനുബന്ധപ്പെട്ട് സിനിമയിലും രാഷ്ട്രീയത്തിനും ഉണ്ടല്ലോ എന്ന ആശ്വാസമായിരിക്കാം. നെറികെട്ട ചില പോലീസുകാരും അത്തരം ചില രാഷ്ട്രീയക്കാരും കൂടെയുള്ളിടത്തോളംകാലം ഇത്തരം ക്രിമിനലുകളും ഇവിടെ ഉണ്ടാകും.
പള്‍സറിന്റെ കഥകേട്ട് പഴയ ചില കാര്ന്നോന്മാര് പറയുന്ന ഒരുകാര്യമുണ്ട്,നല്ല അടികിട്ടാത്തതിന്റെ കുറവാ. കിട്ടിയാല്‍ പിന്നെ ഇവന്മാര് ഉണ്ടാകില്ല. അതും ശരിയല്ലേ തല്ലുകൊള്ളുമെന്നറിഞ്ഞാല്പ്പിന്നെ ആരാ ഇത്തരം പണിക്കുനടക്കുക. അത്തരം ആണുങ്ങളായ പോലീസുകാര്‍ നമുക്കുണ്ട്. പക്ഷേ അവരുടെ കൈ രാഷ്ട്രീയക്കാര്‍ കെട്ടിയിരിക്കുകയല്ലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: