തിരൂര്‍: ഭാഷാപിതാവിന്റെ ജന്മനാട്ടില് അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിക്കാന്‍ സാധിക്കാത്തത് ലജ്ജാകരമാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. വെട്ടത്തുനാട് സാംസ്കാരിക സമാജം അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എഴുത്തച്ഛന്റെ മണ്ണില്‍ ആദ്ധ്യാത്മ രാമായണത്തിന്റെ സാംസ്കാരിക ചരിത്രവും സമകാലിക പ്രാധാന്യവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുഞ്ചത്തെഴുത്തച്ചനോടുള്ള സ്നേഹം വാക്കിലും പ്രസംഗത്തിലും മാത്രം പോര, തുഞ്ചന്റെ മണ്ണില്‍ തുഞ്ചന്റെ പ്രതിമ സ്ഥാപിച്ചുകൊണ്ടാണ് ഭാഷാപിതാവിനോടുള്ള സ്നേഹം കാണിക്കേണ്ടത്. രാമായണം സാര്‍വത്രികമായി പ്രചരിച്ചുകൊണ്ടിരിക്കേ അതിനനുസരിച്ച് രാമരാജ്യം വരണമെന്നും സ്വാമിജി പറഞ്ഞു.
ചടങ്ങില്‍ വെട്ടത്തുനാട് സാംസ്കാരിക സമാജത്തിന്റെ ലോഗോ കെ.കൃഷ്ണന്‍കുട്ടി ചിദാനന്ദപുരി സ്വാമിക്ക് നല്കി പ്രകാശനം ചെയ്തു. കെ.പി.പ്രദീപ്കുമാര്‍, എം.കെ.ദേവിദാസന്, ഗോപീകൃഷ്ണന്, ടി.രതീഷ്, ബിജു അമ്പായത്തില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: