നിലമ്പൂര്‍: നിലമ്പൂരില്‍ വീണ്ടും കഞ്ചാവ് വേട്ട, തമിഴ്നാട് സ്വദേശി അറസ്റ്റില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ദിണ്ടുഗല്‍ ഓട്ടച്ഛത്രം സ്വദേശി ശിവകുമാര്‍(22) പിടിയിലായത്. ഇയാളില്‍ നിന്നും വില്‍പ്പനക്കായി കൊണ്ടുവന്ന നാലുകിലോ കഞ്ചാവും പിടികൂടി. കഴിഞ്ഞ ദിവസം ലഹരിക്കായി ഉപയോഗിക്കുന്ന നൈട്രസപ്പാം ഗുളികകളുമായി പിടിയിലായ കോഴിക്കോട് സ്വദേശികളായ യുവാക്കളില്‍ നിന്നാണ് കഞ്ചാവുമായി എത്തുന്ന ശിവകുമാറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും നിലമ്പൂര്‍ റെയ്ഞ്ച് പാര്‍ട്ടിയും റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
നിലമ്പൂരില്‍ ഇയാള്‍ മുന്‍പും കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്ന് മൊഴി നല്കി. കോട്ടക്കല്‍, കാടാമ്പുഴ ഭാഗങ്ങളില്‍ നിരവധി തവണ കഞ്ചാവ് എത്തിച്ചു നല്കുന്ന പ്രധാന കണ്ണികളില്‍ ഒരാള്‍ കൂടിയാണിയാള്‍. തമിഴ്നാട് ഉസിലംപട്ടിയില്‍ നിന്നുമാണ് ഇയാള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ടി.സജിമോന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ഷിജുമോന്, ബിജു.പി.എബ്രഹാം, കെ.രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എസ്.അരുണ്‍കുമാര്‍, കെ.ഹംസ, രാജന് നെല്ലിയായി, ഇ.ഷീന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: