ന്യൂദൽഹി: മക്രോണിയും ചീസും ധാരാളം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതിനെ കുറിച്ച് ഒരു പുനര്‍വിചാരം നടത്താന്‍ ഒട്ടും മടിക്കേണ്ട. കാരണം മക്രോണി, ചീസ് പൗഡര്‍ എന്നിവയില്‍ ഫാത്തലേറ്റ്‌സ് എന്നറിയപ്പെടുന്ന അപകടകരമായ രാസവസ്തുക്കളുടെ ഉയര്‍ന്ന സാന്നിദ്ധ്യം ഗവേഷകർ കണ്ടെത്തി.
മുപ്പത് വ്യത്യസ്ത ചീസ് അടങ്ങിയ ഭക്ഷണ ഉത്പന്നങ്ങളാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. ഇതില്‍ 29 എണ്ണത്തിലും ഫാത്തലേറ്റ്‌സ് എന്ന രാസവസ്തുവിന്റെയും പ്ലാസ്റ്റികിന്റെയും അമിത സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. സാധരണയായി സോപ്പ്, ഹെയര്‍ സ്പ്രേ, നെയിൽ പോളിഷ്, റെയിന്‍ കോട്ട്‌സ്, ഡിറ്റര്‍ജന്റ്‌സ്, തറ തുടയ്‌ക്കുന്ന ലോഷ്യൻ എന്നീ ഉല്‍പ്പന്നങ്ങളിലാണ് ഫത്തലേറ്റ്‌സ് എന്ന രാസവസ്തു കണ്ടുവരുന്നത്. ഇവ അടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
അടുത്ത കാലത്ത് ഗവേഷകർ മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ ഈ ഫാത്തലറ്റുകൾ മൂലം അവകളുടെ പ്രത്യുല്പാദന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചതായി കണ്ടെത്തിയെന്ന് അവകാശപ്പെടുന്നുണ്ട്. ഈ ഫാത്തലറ്റുകൾ മനുഷ്യർക്ക് ഗുരുതരമായി ഏത് വിധേന ബാധിക്കുമെന്നതിന് കൂടുതൽ പഠനം ആവശ്യമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: