തൃശൂര്‍: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 5 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും വിധിച്ചു.ഒല്ലൂര്‍ കാക്കനാട്ട് വീട്ടില്‍ ശ്രീധരന്റെ മകന്‍ രാമചന്ദ്രനെ(51)യാണ് പോക്‌സോ കോടതി ജഡ്ജിയായ തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസിം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവനുഭവിക്കണമെന്നും പിഴസംഖ്യ 25,000 രൂപ ഇരയ്‌ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. കൂടാതെ തൃശ്ശൂര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് ഇരയ്‌ക്ക് ആനുപാതികമായ വിക്ടിം കോമ്പന്‍സേഷന്‍ തീരുമാനിച്ച് നല്‍കുന്നതിനും കോടതി ഉത്തരവായി. 2014 ജൂണ്‍ 15 നാണ് കേസിനാസ്പദമായ സംഭവം.
















