കൊടുങ്ങല്ലൂര്‍: ഫേസ്ബുക്ക് സൗഹൃദത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനികളെ കഴിഞ്ഞ ദിവസം വൈകീട്ടു മുതലാണ് കാണാതായത്.
പൂന്തുറയിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയ ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിച്ചനെ തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലിസ് സ്റ്റേഷനില്‍ നിന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇവരെ കൊണ്ടുവരാന്‍ തിരുവനന്തപുരത്തേക്കു തിരിച്ചു.
















