കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ പണം വച്ച് ചീട്ടുകളിച്ച പതിനഞ്ച് പേര്‍ കസ്റ്റഡിയില്‍. ഒരു ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നിന്ന് ക്ഷേത്ര ദര്‍ശനത്തിനായി എത്തിയവരാണ് നവരാത്രി മണ്ഡപത്തില്‍ പണംവെച്ച് ചീട്ടുകളിച്ചത്. നൂറോളം പേരുണ്ടായിരുന്നെങ്കിലും പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
















