മുതലമട: ചെമ്മണാംമ്പതി, ചപ്പക്കാട് വനമേഖലയില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ അക്കേഷ്യാ തൈകള്വയ്ക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്.
കടുത്ത വേനല്‍ അനുഭവപ്പെടുകയും വരള്‍ച്ചബാധിത പ്രദേശമായി മാറുകയും ചെയ്ത പ്രദേശമായതിനാല്‍ അക്കേഷ്യ പോലുള്ള മരങ്ങള്‍ നടുന്നതിന് അനുകൂലിക്കില്ലന്ന നിലപാടിലാണ് നാട്ടുകാര്‍.
നിലമ്പൂര്‍ വന മേഖലയില്‍ നിന്നും രണ്ടായിരം അക്കേഷ്യ തൈകളാണ് കൊല്ലങ്കോട് വനം വകുപ്പിന്റെ കീഴിലുള്ള ചെമ്മണാംമ്പതി,ചപ്പക്കാട് എന്നീ വനപ്രദേശത്ത് വയ്ക്കുന്നതിനായി കൊണ്ടുവന്നത്.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കരാര്‍ പ്രകാരം മൂന്ന് വര്‍ഷം മുമ്പ് നട്ട അക്കേഷ്യ മരങ്ങള്‍ മുറിച്ച് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് നല്‍കിയിരുന്നു. മുറിച്ചവയ്ക്ക് പകരം പുതിയവ നട്ടുപിടിപ്പിക്കാനാണ് ഇന്നലെ വനംവകുപ്പ് തയ്യാറായത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൈകള്‍ നടുന്നത് നിറുത്തി.
തൈകള്‍ മുതലമടയിലെ ഇടുക്കുപാറയിലുള്ള വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് റെയിഞ്ച് ഓഫീസര്‍ക്ക് നല്‍കുമെന്ന് സെക്ഷന്‍ ഫോറസ്റ്റര്‍ സതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: