നെടുമ്പാശ്ശേരി: ബിജെപി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും സ്വച്ഛഭാരതിന്റെ ഭാഗമായി വൃത്തിയാക്കി. പഞ്ചായത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് പൊതുസ്ഥലത്തെത്തിച്ചു വാഹനത്തില്‍ കയറ്റി മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കയച്ചു.
ചെങ്ങമനാട്, കിഴക്കന്‍ മൂല, നെടുവന്നൂര്‍, ദേശം, ദേശം കുന്നുപുറം, കുളവന്‍കുന്ന്, പാലപ്രശ്ശേരി, കണ്ടംതുരുത്ത് എന്നിവടങ്ങളാണ് വൃത്തിയാക്കിയത്. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സി. സുമേഷ്, ജന:സെക്രട്ടറി വിനോദ് ബിജെപി പഞ്ചായത്തംഗങ്ങളായ എം.ബി. രവി, ലത ഗംഗാധരന്, സജികുമാര്‍, പി.എന്‍. സിന്ധു, എം.എസ്. ലിമ, ബിജെപി നേതാക്കളായ സേതുരാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: