മുംബൈ: എനിക്കെന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം തരൂ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഈ ആവശ്യം ഉന്നയിച്ചത് ഇന്ദു സര്‍ക്കാര്‍ സിനിമയുടെ സംവിധായകന് മധൂര്‍ ഭണ്ഡാര്‍ക്കര്‍.
ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാസ്ഥയെപ്പറ്റിയുള്ള ചിത്രമാണ് ഇന്ദു സര്‍ക്കാര്‍. പലയിടത്തും ഇതിനെതിരെ അക്രമം അരങ്ങേറുകയാണ്. കോണ്‍ഗ്രസുകാരുടെ ആക്രമണം കാരണം പൂനെയിലെ പത്രസമ്മേളനം പോലും ഭണ്ഡാര്‍ക്കര്‍ക്ക് റദ്ദാക്കേണ്ടിവന്നു. ഇതില്‍ നിരാശനായ ഭണ്ഡാര്‍ക്കര്‍ ഇന്നലെ ട്വിറ്ററിലാണ് രാഹുലിനോട് ഈ ആവശ്യം ഉന്നയിച്ചത്.
പ്രശ്നത്തില്‍ ഇടപെടണമെന്നും രാഹുലിനോട് ആവശ്യപ്പെടുന്നു. ഭണ്ഡാര്‍ക്കറുടെ മുഖത്ത് കരിയോയില്‍ ഒഴിക്കുന്നവര്‍ക്ക് ചില കോണ്‍ഗ്രസ് നേതാക്കള്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: