പാലക്കാട് : സംസ്ഥാനത്ത് ഹിന്ദുജനസംഖ്യ വളര്‍ത്താന്‍ ബോധപൂര്‍വം ശ്രമിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ദേശീയ സെക്രട്ടറി മഹാവീര്‍ സിങ്ങ് ആഹ്വാനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം സമുദായക്കാരെ ചിലര്‍ വോട്ടുബാങ്കായി ഉപയോഗിക്കുന്നതില്‍ അവര്‍ കാണിക്കുന്ന വ്യഗ്രത ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും കാണാം. ഇത് സംഘര്‍ഷഭരിതമായ ചുറ്റുപാടിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്.കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് എം.രാധാകൃഷ്ണന് ക്ലാസെടുത്തു.
ഭാരവാഹികള്‍
എസ്.ജെ.ആര്.കുമാറിനെ സംസ്ഥാന പ്രസിഡന്റായും വി.മോഹനനെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു. ബി.ആര്.ബാലരാമന് വര്‍ക്കിംഗ് പ്രസിഡന്റ്, സരള എസ്.പണിക്കര്‍, കെ.പി.നാരായണന്, വി.ആര്.രാജശേഖരന്, പി.ഭാസ്ക്കരന്‍ (വൈസ്പ്രസിഡന്റ)്, ടി.രാജശേഖരന്, പി.ജി.കണ്ണന്, എം.ബി.വിജയകുമാര്‍, എ.സി.ചെന്താമരാക്ഷന്(ജോ.സെക്രട്ടറിമാര്‍), പി.ശ്രീനിവാസ പ്രഭു(ട്രഷറര്‍), പി.സതീഷ്മേനോന്‍(ജോ.ട്രഷറര്‍)എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: