കാഞ്ഞങ്ങാട്: വിവിധ പരിപാടികളോടെ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണം നടക്കും. വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണം ഇന്ന് ആരംഭിക്കും. കര്‍ക്കിടമാസം മുഴുവനും രാമായണ പാരായണം, ആദ്ധ്യാത്മീക പ്രഭാഷണം എന്നിവ നടക്കും. ആഗസ്റ്റ് 6ന് രാവിലെ 8 മണിക്ക് മഹാഗണപതിഹോമം. ആദ്ധ്യാത്മീക സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡണ്ട് എന്‍.കേളുനമ്പ്യാരുടെ അദ്ധ്യക്ഷതയില്‍ ആനന്ദാശ്രമം സ്വാമി മുക്താനന്ദ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യും.
അഡ്വ.എ.വി.കേശവന് ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. പി.വി.കുഞ്ഞികണ്ണന്‍, നരിക്കോട് രാധാകൃഷ്ണന്, ബിജിബാബു,കെ.വി.നാരായണി.കുഞ്ഞിരാമന് വണ്ണാര്കാനം, ചന്ദ്രന് കക്കട്ടില്‍ എന്നിവര്സംബന്ധിക്കും.
കോട്ടപ്പാറ ഗവ:എല്‍പി സ്കൂള്‍, എസ്എസ്എല്‍സി, പ്ലസ്ടു എന്നീ വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിക്കും.
നീലേശ്വരം: തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രം മാതൃസമിതിയുടെ ഈ വര്‍ഷം മുതല്‍ വിപുലമായ പരിപാടികളോടെ രാമായണ മാസം ആഘോഷിക്കും.
ക്ഷേത്രം അഗ്രശാലയിലാണു മാസാചരണ പരിപാടി. ഉദ്ഘാടനം 17ന് മൂന്നിനു ടി.സി. ഭാഗീരഥി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. മാതൃസമിതി യോഗത്തി ല്‍ പ്രസിഡന്റ് കെ. സാവിത്രി അമ്മ അധ്യക്ഷത വഹിച്ചു. സി.രമ, കമലാക്ഷി, എം.പങ്കജാക്ഷി, കെ.വി.കമലാക്ഷി, ടി.വി.നളിനി, കെ.രാധമ്മ എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ രാമായണ മാസാചരണം നാളെ തുടങ്ങും.
വൈകുന്നേരം 4.30ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ.ഇ.ശ്രീധരന് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി.രാഘവന് നായര്‍ അധ്യക്ഷത വഹിക്കും. 23 നു വൈകിട്ടു ആറിനു പുണര്‍തം നക്ഷത്രദിനസം ശ്രീരാമജന്മദിനാഘോഷം. ദീപാലങ്കാരവും തുടര്‍ന്നു പ്രസാദ, പായസ വിതരണവും. 30 നു വൈകിട്ട് 5ന് രാമായണത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തില്‍ ബാലകൃഷ്ണന് പുത്തൂര്‍ ആധ്യാത്മിക പ്രഭാഷണം നടത്തും.
ഓഗസ്റ്റ് 6ന് വൈകിട്ടു 3.30ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രാമായണ പാരായണ മത്സരം. തുടര്‍ന്നു ലോക് കല്യാണ്‍ മലയാളി സമാജം അക്ഷരശ്രീ പുരസ്കാര ജേതാവ് ടി.പി.ഭാസ്കര പൊതുവാള്‍ക്ക് അനുമോദനം, സാംസ്കാരിക പ്രഭാഷണം. 13 നു വൈകിട്ടു മൂന്നിനു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രാമായണ ക്വിസ് മത്സരം. വൈകിട്ട് അഞ്ചിനു ആധ്യാത്മിക പ്രഭാഷണം. 15ന് വൈകിട്ട് 5ന് കണ്ണൂര്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.എം.ബാലന്റെ ആധ്യാത്മിക പ്രഭാഷണം.
പുതുക്കൈ: സദാശിവ ക്ഷേത്രത്തിലെ രാമായണ മാസാചരണം 17 നു തുടങ്ങും. രാവിലെ 8.30 മുതല്‍ 10 വരെ എ.ടി.കമലാക്ഷിയുടെ രാമായണ പാരായണം. എല്ലാ ദിവസവും ഗണപതിഹോമവുമുണ്ടാകും.
പുലയനടുക്കം: കോളംകുളം പുലയനടുക്കം സുബ്രഹ്മണ്യം കോവിലിലെ രാമായണ മാസാചരണ പരിപാടി നാളെ തുടങ്ങും. വൈകുന്നേരം ആധ്യാത്മിക പ്രഭാഷകന്‍ ബാലന് പരപ്പ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രം പ്രസിഡന്റ് സി. വി.ഭാവനന്‍ അധ്യക്ഷത വഹിക്കും. പരിധിയില്‍ നിന്നു എസ്എസ്എല്‍സി, പ്ലസ്ടു എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കു ക്ഷേത്രം രക്ഷാധികാരി സി.ചന്തൂഞ്ഞി നായര്‍ ഉപഹാരം സമ്മാനിക്കും. എല്ലാ ദിവസവും വൈകിട്ട് 5. 30 നു രാമായണ പാരായണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: