മനം നിറയെ രാമായണ ശീലുകളും മാനംതോരാതെ പെയ്യുന്ന മഴയുമായി കര്‍ക്കടക മാസത്തിന് ഇന്ന് തുടക്കം. വീടുകളും ക്ഷേത്രങ്ങളും രാമായണ ശീലുകളാല്‍ മുഖരിതമാകും. മാസത്തിലെ 30 ദിവസം ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും പല വിധ പൂജകള്‍ പതിവുണ്ട്. വീടുകളില്‍ ഗണപതി ഹോമവും ഭഗവതി സേവയും നടത്താറുണ്ട്. കേരളീയ ഗൃഹങ്ങളില്‍ ഈ മാസം രാമായണ പാരായണമുണ്ടാവും.അന്നദാനവും ആനയൂട്ടും കര്‍ക്കടക മാസത്തിലെ പ്രത്യേകതയാണ്.
പാലക്കാട് : കോട്ടയ്ക്കകം ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ആഗസ്റ്റ് 16 വരെ രാമയണമാസം ആചരിക്കും. രാവിലെ അഞ്ച് മണിക്ക് ഗണപതിഹോമത്തോടെ രാമായണമാസാചരണത്തിന് തുടക്കംകുറിക്കും.
രാമായണപാരായണം, വിവര്‍ത്തനം, ഭജന, ഭക്തിപ്രഭാഷണം, സംഗീതക്കച്ചേരി എന്നിവ ഉണ്ടാകും.എല്ലാ ദിവസവും രാവിലെ എട്ട് മണിമുതല്‍ ജയലക്ഷ്മിയുടെ രാമായണപാരായണവും, വൈകീട്ട് ആറ് മുതല്‍ എട്ട് വരെ ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതിയുടെ വാത്മീകി രാമായണം ആരണ്യകാണ്ഡം, കിഷ്ക്കിന്ധാകാണ്ഡം പാരായണവും വിവര്‍ത്തനവും ഉണ്ടായിരിക്കും.
പാലക്കാട്: മണപ്പുള്ളി ഭഗവതി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ വൈകിട്ട് അഞ്ചിന് വി.പി.ഭാനുമതി അമ്മയുടെ രാമായണപാരായണം.
പുത്തൂര്‍: തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 10.30 നു രാമായണപാരായണം, 12.30 നു അന്നദാനവും വൈകിട്ട് 5.15 ന് ലളിതാ സഹസ്രനാമപാരായണവും ഉണ്ടായിരിക്കും.
പടിഞ്ഞാറെയാക്കര അയ്യപ്പന്‍കാവ് മഹാവിഷ്ണു ക്ഷേത്രത്തില്‍ വൈകിട്ട് അഞ്ചു മുതല്‍ ആറുവരെ രാമായണപാരായണം ഉണ്ടായിരിക്കും.
പുതുപ്പരിയാരം: ചാത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും. വൈകീട്ട് 6.30-ന് ഉണ്ണികുമാരന്റെ രാമായണ പാരായണം.
കല്ലേക്കുളങ്ങര: ഏമൂര്‍ ഭഗവതി ക്ഷേത്രത്തില്‍ 28 വരെ ക്ഷേത്രം തന്ത്രി കൈമുക്കുമന വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഈശ്വരപൂജയും തൃകാലപൂജയും ഉണ്ടായിരിക്കും. രാമായണപാരായണവും ഉണ്ടായിരിക്കും.
കിണാശ്ശേരി: മമ്പറം ഉച്ചിനി മഹാകാളി ക്ഷേത്രത്തില്‍ വൈകിട്ട് 5.30 നു രാമായണപാരായണം ഉണ്ടായിരിക്കും
കോട്ടായി: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ എല്ലാദിവസവും പ്രത്യേക പൂജകള്‍, ഏഴിനും, പതിനൊന്നിനും ശീവേലി,പന്തീരടി പൂജ, പ്രസാദ ഊട്ട്, രാമായണ പാരായണം,ദീപാരാധന എന്നിവ നടക്കും.
തിരുമിറ്റക്കോട്: കറുകപുത്തൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം.രാമായണ പരായണവും ഉണ്ടാകും.
വടക്കഞ്ചേരി: മംഗലം ശ്രീ അഞ്ചുമൂര്ത്തിക്ഷേത്രത്തില് വൈകുന്നേരം 5.30ന്നാണിക്കുട്ടി അമ്മയുടെ നേതൃത്വത്തില്‍ രാമായണ പാരായണവുംസഹസ്രനാമജപവും നടക്കും.
ചിറ്റൂര്‍:തെക്കേഗ്രാമം തുഞ്ചന്‍ ഗുരുമഠത്തില്‍ രാമായണ പാരായണം നടത്തുന്നു.രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെയും വൈകിട്ട് 5.30 മുതല്‍ 6.30 വരെയുമാണു രാമായണ പാരായണം.
പട്ടാമ്പി: ശ്രീ പടിഞ്ഞാറേ മഠം ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ രാമയണപരായണം.
കര്‍ക്കട മാസത്തിലെ മുപ്പട്ടു വെള്ളിയാഴ്ച്ച 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, പ്രസാദ ഊട്ട് എന്നിവയും ഉണ്ടായിരിക്കും.
മുതുതല: ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ രാമായണ പാരയണം, വിശേഷാല്‍ പൂജകള്‍, നിറമാല, ഔഷധകഞ്ഞി വിതരണം.
വിനായക ചതുര്‍ത്ഥി ദിവസം 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യമാഹാ ഗണപതി ഹോാമം ഉണ്ടായിരിക്കും.
നെല്ലിക്കാട്ടിരി: അഴുതറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ പാരായണം,വിഷ്ണു സഹസ്രനാമാര്‍ച്ചന, ഔഷധ കഞ്ഞി വിതരണം, രാമായണ പ്രശ്നോത്തരി, ഭക്തിപ്രഭാഷണം, ശ്രീരാമ അഷ്ടോത്തരശത നാമാര്‍ച്ചന, ആചാര്യ ആദരം എന്നിവ നടക്കും.
മണ്ണാര്‍ക്കാട്: അരകുര്‍ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രം, മുക്കണ്ണം ശിവക്ഷേത്രം,അരയന്ങ്ങോട് ഭഗവതി ക്ഷേത്രം, തെന്നാകി ഭുവനേശ്വരി ക്ഷേത്രം, മുമ്മൂര്‍ത്തി ക്ഷേത്രം,വടക്കുമണ്ണം സുന്ദരേശ്വര ശിവക്ഷേത്രം,ശിവന്‍കുന്ന് ശിവക്ഷേത്രം, ചേറുകുളം അശ്വരൂഢാക്ഷേത്രം, പത്തുകുടി, തെങ്കരമുത്താര് കാവ്, മുതവല്ലി ഉച്ചമഹാകാളി ക്ഷേത്രം, കാരകുറുശി നാലുശ്ശേരിക്കാവ് എന്നിവിടങ്ങളില്‍ വിശേഷാല്‍ പൂജകളും രാമായണ പാരായണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: