തിരുവല്ല: പതിനേഴ് കോടി രൂപയുടെ ബാദ്ധ്യതയെ തുടര്‍ന്ന് നിര്‍മ്മാണം അനിശ്ചിതത്വത്തിലായി ഒരുമാസം പിന്നിടുമ്പോഴും അധികൃതര്‍ക്ക് അനങ്ങാപ്പാറനയം. ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മണ്ഡലത്തിലെ മന്ത്രിയടക്കം ഇടപെട്ടില്ലെന്ന് ആക്ഷേപം ശക്തമാകുന്നു.
തിരുവല്ലയുടെ സ്പ്നസാക്ഷാത്കാരമായ ബൈപ്പാസ് നിര്‍മ്മാണം പ്രതിസന്ധിയിലെത്തിയിട്ടും സര്‍ക്കാര്‍ തലത്തില്‍ കരാറുകാരനുമായി ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നില്ലന്നാണ് വാസ്തവം.മന്ത്രിയും,രാജ്യസഭ ഉപാദ്ധ്യക്ഷനും ഒക്കെ ഉള്ള മണ്ഡലത്തിന്റെ ദുരവസ്ഥയില്‍ ജനങ്ങള്‍ക്കും പ്രതിഷേധമുണ്ട്.
പ്രദേശത്ത് നിന്ന് കരാറുകാരന് പണി ഉപകരണങ്ങളും തൊഴിലാളികളെയും പൂര്‍ണമായി പിന്‍വലിച്ചു.നിലവില്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന 700 മീറ്റര്‍ ഭാഗം ഏറ്റെടുക്കുന്നതില്‍ തുടക്കം മുതല്‍ ജനപ്രതിനിധികള്‍ക്ക് താല്പര്യമില്ലായിരുന്നു.
പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ബന്ധുവിന്റെ സ്ഥലം ഉള്‍പ്പെടുന്ന പ്രദേശം കൂടിയായിരുന്നു ഇത്.ഇതുവരെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ബാദ്ധ്യതയായ 17 കോടിരൂപ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കരാറുകാരായ പെരുമ്പാവൂര്‍ ഇകെകെ കമ്പനി പദ്ധതിയില്‍ നിന്ന് പിന്മാറിയത്.
31.82 കോടി രൂപയ്ക്ക് 2013ല്‍ കരാറ് വച്ച് തുടങ്ങിയതാണ് ബൈപ്പാസ് പണികള്‍.കരാറുകാറുകാരന്റെ കണക്കുകള്‍ അനുസരിച്ച് നിര്‍മ്മാണത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ തന്നെ 35 കോടി ചിലവായി.2.3 കിലോമീറ്ററാണ് ബൈപ്പാസിന്റെ ആകെ ദൂരം.ഇതില്‍ 1.4 കിലോമീറ്റര്‍ ദൂരത്തിലെ നിര്‍മ്മാണം പൂര്‍ത്തിയായി.
ദേശീയപാതാ നിലവാരത്തിലുളള പ്രി ഫാബ്രിക്കേറ്റഡ് വെര്‍ട്ടിക്കല്‍ ഡ്രെയിന്‍(പി.വി.ഡി.)എന്ന സാങ്കേതിക വിദ്യയിലാണ് ചതുപ്പ്നിലത്തില്‍ റോഡ് പണിതത്.സര്‍ക്കാരിന്റെ പിടിപ്പുകേടില്‍ കരാറുകാരന് പാതിവഴിയില്‍ നിര്‍മ്മാണം മുടക്കിയതോടെ തിരുവല്ലയുടെ സ്വപ്ന പദ്ധതിക്കാണ് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: