പൊന്‍കുന്നം: ഉന്നത നിലവാരത്തില്‍ പണിത പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊന്‍കുന്നം പാലാ റോഡിനെക്കുറിച്ച് കുണ്ടും കുഴിയുമെന്ന് ആക്ഷേപം പറയാനില്ല. നവീകരിച്ച പാതയുടെ മിനുസം കൂടിയതുകൊണ്ട് പതിവായി അപകടങ്ങളുണ്ടാകുന്ന പാതയെന്ന പേര് പൊന്‍കുന്നം പാലാ റോഡ് സ്വന്തമാക്കി കഴിഞ്ഞു. ഒരു വര്‍ഷം മുന്‍പു നവീകരിച്ച റോഡില്‍ കഴിഞ്ഞ ദിവസം വരെയുണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞത് 30 ജീവനുകളാണ്. ഏകദേശം 150 അപകടങ്ങള്‍ നടന്നതായാണ് കണക്കുകള്‍. മഴക്കാലമായാല്‍ ദിനംപ്രതിയെന്നോണം അപകടമാണ്. മഴയില്‍ മിനുസമുള്ള റോഡിന്റെ ഉപരിതലവും വാഹനങ്ങളുടെ ടയറുകളുടെ തേയ്മാനവും അപകടങ്ങള്‍ക്കിടയാക്കുന്നു. വീതികൂടിയതോടെ അമിതവേഗവും വാഹനങ്ങള്‍ പരസ്പരം മല്‍സരിച്ച് മറികടക്കുന്നതും അപകടകാരണമായിട്ടുണ്ട്. റോഡിലെ അപകടങ്ങളെ കുറിച്ച് നാറ്റ്പാക് പഠനം നടത്തി വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.
ദേശീയ പാത നിലവാരത്തില്‍ കോടികള്‍ മുടക്കി നവീകരിച്ച റോഡ് പൊളിച്ചു പണിയുക അസാധ്യമാണെന്നും കാലക്രമേണ വണ്ടികളുടെ ടയര്‍ ഉരഞ്ഞ് റോഡിന് ഗ്രിപ്പുണ്ടാകുമ്പോള് അപകട സാധ്യത കുറയുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: