പാലാ: ജനറല്‍ ആശുപത്രിക്ക് സമീപത്ത് കൂടി പുത്തന്‍പളളിക്കുന്ന് ഭാഗത്തേയ്ക്ക് പോകുന്ന റോഡ് തകര്‍ന്ന് വാഹനയാത്ര ദുഷ്കരമായി.
ആശുപത്രി കവാടം മുതല്‍ മോര്‍ച്ചറിയുടെ ഭാഗം വരെ റോഡിന്റെ ഒരു ഭാഗം ശക്തമായ വെളളമൊഴുക്കില് ഒലിച്ചുപോയിരിക്കുകയാണ്. ഈ ഭാഗത്ത് വാഹനങ്ങള്‍ അപകടത്തില്‍ പെടാനുളള സാധ്യത കൂടുതലാണ്. രാത്രികാലങ്ങളില്‍ ഇവിടെ വഴിവിളക്കില്ലാത്തത് കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്.
ഇടുങ്ങിയ റോഡിന്റെ ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ആശുപത്രിയിലേക്ക് വരുന്നതുള്‍പ്പടെ നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരുമാണ് ദിവസേന ഇതിലൂടെ കടന്നുപോകുന്നത്. ഈ ഭാഗത്ത് റോഡരികിലെ ഓട തകര്‍ന്നത് മൂലം പുത്തന്‍പളളിക്കുന്ന് ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന മഴവെളളവും വാട്ടര്‍ അതോറിട്ടി പുറംതളളുന്ന വെളളവും ഇത് വഴി കുത്തിയൊഴുകുന്നതാണ് റോഡ് ഒലിച്ചുപോകാനിടയാക്കുന്നത്. തകര്‍ന്ന ഓട പുനസ്ഥാപിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: