ആലപ്പുഴ: ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കൊല്ലൂര്‍ മൂകാംബിക സൂപ്പര്‍ ഡീലക്സ് സര്‍വ്വീസ് ആരംഭിച്ചു. മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്തു. ദിവസവും വൈകിട്ട് നാലിന് പുറപ്പെടുന്ന ബസ് ചേര്‍ത്തല, വൈറ്റില,എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട്, മംഗലാപുരം, ഉഡുപ്പി വഴി പിറ്റേന്ന് രാവിലെ 5.45ന് കൊല്ലൂരിലെത്തും. അന്നു രാത്രി എട്ടിന് മടക്കയാത്ര ആരംഭിച്ച് പിറ്റേന്ന് രാവിലെ 10.30ന് ആലപ്പുഴയിലെത്തും. 717 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. അതിനിടെ ഉദ്ഘാടനം സിപിഎംവത്കരിച്ചതില് പ്രതിഷേധിച്ച് വാര്‍ഡംഗവും നഗരസഭാ ചെയര്‍മാനും ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: