ചെറുപുഴ: വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രിയ സംഘര്‍ഷങ്ങളുടെ പേരില്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ച പ്രാപ്പോയില്‍ പ്രദേശത്ത് സമാധാനപരമായ ജനജീവിതം യാഥാര്‍ത്ഥ്യമാവുകയും രാഷ്ട്രീയത്തിനതീതമായി ജനകീയ കൂട്ടായ്മകള്‍ വരികയും ചെയ്യന്നിതിനിടയില് പ്രാപ്പൊയില്‍ സ്കൂളില്‍ വീണ്ടും സംഘര്‍ഷത്തിന് ശ്രമം. ക്യാമ്പസിനുള്ളില്‍ രാഷ്ട്രീയം വേണ്ടാ എന്ന് തീരുമാനിച്ചിടത്ത് എസ്എഫ്ഐയുടെ കൊടിനാട്ടുകയും തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും കൊടി നാട്ടിയപ്പോള്‍ ഇത് അപ്രത്യക്ഷമാവുകയും ചെയ്ത സംഭവത്തിനൊടുവിലാണ് ശനിയാഴ്ച്ച എസ്എഫ്ഐയുടെ പഠന ക്യാമ്പും കുട്ടികളുടെ സ്പെഷ്യല്‍ ക്ലാസ്സും സ്കൂളില്‍ ഒരുമിച്ച് നടന്നത്. ഇത് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തിന് കാരണമായി ഇത് സംബന്ധിച്ച് തിങ്കളാഴ്ച ചര്‍ച്ച ചെയ്യാമെന്ന് രക്ഷിതാക്കളെ ഹെഡ്മാസ്റ്റര് അറിയിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയും മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ന്നുവന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: