പിലാത്തറ: പ്രശസ്ത വാദ്യകലാകാരന് ചെറുതാഴം ചന്ദ്രന് മാരാര്‍ക്ക് ശിഷ്യഗണങ്ങളുടെയും കലാസ്വാദകരുടെയും സമര്‍പ്പണമായി വീരശൃംഖലപ്പട്ടം സമ്മാനിച്ചു. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ പാരമ്പര്യ ചടങ്ങുകള്‍ക്ക് ശേഷംകോട്ടും പുറത്തു നിന്ന് വീരശൃംഖല പട്ടം നല്കി വാദ്യകലാ കേസരി ആചാരപ്പേര് വിളിച്ചു. തുടര്‍ന്ന് നടന്ന ആചാരസഭ സംഗീതജ്ഞന് കാഞ്ഞങ്ങാട് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. തന്ത്രിവര്യന്‍ എടവലത്ത് കുബേരന് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
വാദ്യരത്നം കടന്നപ്പള്ളി ശങ്കരന്‍കുട്ടിമാരാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കലാ അക്കാദമി ചെയര്മാന് കെ.എച്ച്.സുബ്രഹ്മണ്യന്, കഥകളി വാദ്യം നരിപ്പറ്റ നാരായണന് നമ്പൂതിരി, സദനം രാമചന്ദ്രന്, വാരണക്കോട് കൃഷ്ണന് നമ്പൂതിരി, രവീന്ദ്രന് പുതിയടത്ത്, കെ.വി.ഗോകുലാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ചെറുതാഴം ചന്ദ്രന് മാരാരുടെ നേതൃത്വത്തില്‍ തായമ്പകയും ഉണ്ടായി. വിവിധ ക്ഷേത്ര ഭാരവാഹികള്‍, ഗുരുക്കന്മാര്, ശിഷ്യഗണങ്ങള്‍ തുടങ്ങി വന്‍ കലാസ്വാദക വൃന്ദം സംബന്ധിച്ചു.ഹനുമാരമ്പലത്തിലെ വാദ്യജീവനക്കാരനായ ചന്ദ്രന് മാരാര്‍ക്ക് ജന്മദേശമായ ചെറുതാഴത്ത് 23 ന് സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: