തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റി തുടര്‍ വിദ്യാഭ്യാസ കേന്ദ്രവും മാജിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിപ്ലോമാ ഇന്‍ മാജിക്കല്‍ ആര്‍ട് കോഴ്സിന് തുടക്കമായി. മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ഇത്തരത്തില്‍ ഒരു കോഴ്സ് സംഘടിപ്പിക്കുന്നത് ഇന്ദ്രജാലമേഖലയ്ക്ക് അഭിമാനമാണെന്ന് അദ്ദേ പറഞ്ഞു. മാജിക് അക്കാദമി ഡയറക്ടര്‍ ചന്ദ്രസേനന് മിതൃമ്മല ആദ്യ ക്ലാസിന് നേതൃത്വം നല്കി. വിവിധ ജില്ലകളില്‍ നിന്നുള്ള മാന്ത്രികരുടെ സംഘമാണ് ഡിപ്ലോമാ കോഴ്സിന്റെ ആദ്യ ബാച്ചില്‍ പങ്കെടുക്കാനായി എത്തിയത്.സര്‍ട്ടിഫിക്കറ്റ് ഇന്‍ മാജിക്കല്‍ ആര്‍ട്സ് എന്ന ബേസിക് കോഴ്സ് പങ്കെടുത്ത് വിജയിച്ചവര്‍ക്കോ മാന്ത്രിക രംഗത്ത് ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കോ ആണ് കോഴ്സില്‍ ചേരാവുന്നത്. 6 മാസമാണ് കോഴ്സിന്റെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: