ലക്നൗ: ഉത്തര്‍പ്രദേശില്‍ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറി മൂന്ന് കുട്ടികള്‍ മരിച്ചു. ശനിയാഴ്ച രാത്രി അമറോഹ ജില്ലയില്‍ ദേശീയ പാത 24ലാണ് അപകടമുണ്ടായത്.
മുറാദാബാദില്‍ നിന്ന് ദല്‍ഹിയിലേക്ക് പോവുകയായിരുന്ന കാര്‍ റോഡരികില്‍ നിന്നിരുന്ന രണ്ട് കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡിന്റെ മറുവശത്ത് ഉണ്ടായിരുന്ന രണ്ട് കുട്ടികളെ കൂടി ഇടിക്കുകയായിരുന്നു.
മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. പിന്നീട് പോലീസ് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഉപരോധം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: