കൊച്ചി: മജ്ജ പ്രവര്‍ത്തിക്കാതെ ഗുരുതരാവസ്ഥയില്‍ (എപ്ലാസ്റ്റിക് അനീമിയ) കഴിയുന്ന പെരുമ്പാവൂര്‍ വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡ് മുടിയ്ക്കല്‍ എരുമക്കാട്ടുകുടി ഇ.ആര്. വിജയന്(57) ചികിത്സാ സഹായം തേടുന്നു.
ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാനാവില്ല. ഇതോടെ ഇവരെ സഹായിക്കാനായി ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് സഹായ നിധി രൂപവത്കരിച്ചു.
പ്രായമേറിയതിനാല്‍ വിജയന്റെ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജീവന് നിലനിര്‍ത്താനുള്ള ചികിത്സയ്ക്കായി 15 ലക്ഷം രൂപ ചെലവ് വരും. ഇതു കണ്ടെത്താനാണ് ചികിത്സാ നിധി. വി.പി. സജീന്ദ്രന് എംഎല്‍എ ആണ് ചികിത്സാ നിധിയുടെ മുഖ്യ രക്ഷാധികാരി. എസ്ബിഐ മുടിയ്ക്കല്‍ ശാഖയില്‍ 36987406875 എന്ന അക്കൗണ്ട് നമ്പറിലാണ് ചികിത്സാ സഹായം നല്‍കേണ്ടത്. ഐഎഫ്എസ്സി കോഡ്- എസ്ബിഐഎന്‍ 0070305.
പ്രതികരിക്കാൻ ഇവിടെ എഴുതുക: