കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് പദ്ധതി വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് 25 മുതല്‍ 27 വരെ ജില്ലയില്‍ മത്സ്യോത്സവം സംഘടിപ്പിക്കും. മറൈന്‍ ഡ്രൈവില്‍ രാവിലെ 10ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരത്തിനായി മത്സ്യ അദാലത്തും നടത്തും. ഇ-സമുദ്ര മൊബൈല്‍ അപഌക്കേഷന്‍ പ്രകാശനം, വിവിധ പദ്ധതികളുടെ ധനസഹായവിതരണം എന്നിവ മത്സ്യോത്സവത്തോടനുബന്ധിച്ച് ഉണ്ടാകും. മത്സ്യ അദാലത്തില്‍ പൊതുജനങ്ങള്‍ ഓണ്‍ലൈന്‍/നേരിട്ട് സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് മന്ത്രി 25ന് 12 മണി മുതല്‍ നേരിട്ട് തീര്‍പ്പു കല്പിക്കും. പരാതികള്‍ ഓണ്‍ലൈനായി ജൂലൈ 24 വരെ സമര്‍പ്പിക്കാം. ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്തില്‍ നേരിട്ട് പരാതി നല്‍കാം. മത്സ്യവകുപ്പുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ കൗണ്ടറുകളും പരാതി പരിഹാരത്തിനായി മറൈന്‍ ഡ്രൈവില്‍ സജ്ജീകരിക്കും. ഫിഷറീസ് വകുപ്പിന്റെ ംംം.ളശവെലൃശല.െസലൃമഹമ.ഴീ്.ശി ല്‍ ങമേ്യെമ അറമമഹമ േഎന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
നൂതന മത്സ്യകൃഷി രീതികളുടെയും മൂല്യവര്‍ദ്ധിത മത്സ്യോത്പന്നങ്ങളുടെയും പ്രദര്‍ശനം, സെമിനാറുകള്‍, മത്സ്യ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം, മത്സ്യവിഭവങ്ങളുടെ സീഫുഡ് കോര്‍ട്ട് എന്നിവ ഉണ്ടായിരിക്കും. പ്രദര്‍ശനത്തിനായി 40ഓളം സ്റ്റാളുകള്‍ മറൈന്‍ ഡ്രൈവില്‍ സജ്ജീകരിക്കും. ഫിഷറീസ് മേഖലയിലെ വിവിധ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം 25 മുതല്‍ 27 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 8 മണി വരെ ഉണ്ടാകും.
21 വൈകിട്ട് 3ന് വിളംബരജാഥയും വൈകിട്ട് 5ന് മറൈന്‍ ഡ്രൈവില്‍ പതാക ഉയര്‍ത്തലും സംഘടിപ്പിക്കും. സ്വാഗതസംഘം ചെയര്മാന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ പതാക ഉയര്‍ത്തും. 25ന് മത്സ്യത്തൊഴിലാളി കൂട്ടായ്മ, സെമിനാര്‍, കലാപരിപാടികള്‍, ഗാനമേള എന്നിവ സംഘടിപ്പിക്കും. 26ന് രാവിലെ 10 മുതല്‍ മത്സ്യത്തൊഴിലാളി വനിതകളുടെ തീരമൈത്രി സംഗമം, സെമിനാര്‍, നാടന്‍ പാട്ടുകളും കളികളും, സ്കൂള്‍ കുട്ടികള്‍ക്കായുള്ള ചിത്രരചന, ക്വിസ് മത്സരങ്ങള്‍ എന്നിവയുണ്ടാകും. സമാപനദിവസമായ 27ന് മത്സ്യകര്‍ഷകസംഗമം ഉണ്ടാകും. രാവിലെ മത്സ്യകൃഷി സെമിനാര്‍, വൈകിട്ട് 6 മുതല്‍ മെഗാ ഗാനമേള, നാടന്‍പാട്ടുകള്‍, കഥാപ്രസംഗം എന്നിവ ഉള്‍പ്പെടുത്തി കലാ സന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: