കൊച്ചി: നടിയെ പീഡിപ്പിച്ച കേസ്സില്‍ പ്രധാന പ്രതിയെ രക്ഷപ്പെടുത്താന്‍ നീക്കം നടത്തുന്ന ജനപ്രതിനിധികള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
ദിലീപ്, മുകേഷ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ സാമ്പത്തിക ഇടപാടിനെ കുറിച്ചും മാഫിയ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. അന്‍വര്‍ സാദത്ത് എംഎല്‍എ ഈ കേസ്സിലെ മുഖ്യപ്രതിയുടെ ബിനാമിയാണ്. നിരവധി തവണ വിദേശയാത്രനടത്തിയിട്ടുള്ള എംഎല്‍എയുടെ പാസ്പോര്‍ട്ട് രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
ദിനില്‍ ദിനേശ് അദ്ധ്യക്ഷനായി. ബിജെപി ജില്ലാ ജന.സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു, എം.എന്‍. ഗോപി, സുനില്‍ തീരഭൂമി, വി.കെ. ഭസിത് കുമാര്‍, രാഹുല്‍.പി.എസ്, പി.എച്ച്. ശൈലേഷ്, എം.എസ്. കൃഷ്ണലാല്‍, എ.ആര്.അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: