ശ്രീനഗര്‍: കുറച്ചു ദിവസം മുമ്പു വരെ പ്ലാസ്റ്റിക് പെറുക്കുകയായിരുന്നു ഈ പതിനെട്ടുവയസുകാരന്. എന്നാല്‍ ഇപ്പോള്‍ ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അമ്പാസിഡറാണ് ബിലാല്‍ ദര്.വടക്കന്‍ കശ്മീരിലെ ബന്ദിപോര ജില്ലയിലെ വുലാര്‍ തടാകം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിത്.
പരിസ്ഥിതിയോടുള്ള ബിലാലിന്റെ സ്നേഹം ആ കൗമാരക്കാരന്റെ ജീവിതത്തിന്റെ ഭാഗം കൂടിയായിരുന്നു. ഇതേ ജില്ലയിലെ ലാഹര്വാര്പോര എന്ന പ്രദേശത്താണ് ബിലാലിന്റെ വീട്. വീട്ടില്‍ അമ്മയും രണ്ടു സഹോദരമാരും. അച്ഛന് മുഹമ്മദ് റംസാന് ദര് 2003ല്‍ അവരെ മരിച്ചു. വുലാര്‍ തടാക പരിസരത്ത് എത്തുന്നവര്‍ തടാകത്തിലേക്ക് എറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പെറുക്കിയെടുത്തു ശേഖരിച്ച് വില്‍ക്കുന്ന ജോലിയാണ് മുഹമ്മദ് റംസാന് ചെയ്തിരുന്നത്.
അച്ഛന് മരിച്ചതിനു ശേഷം കുടുംബം നോക്കുന്ന കാര്യത്തില്‍ അമ്മയെ സഹായിക്കണം എന്നു തീരുമാനിച്ചതിനു ശേഷം ബിലാല്‍ മറ്റൊന്നും ആലോചിച്ചില്ല, അച്ഛന്റെ വഴി തന്നെ. അങ്ങിനെ എല്ലാ ദിവസവും വുലാര്‍ തടാകത്തില്‍ നിന്ന് ബിലാല്‍ പ്ലാസ്റ്റിക്കും കുപ്പികളും ശേഖരിച്ചു തുടങ്ങി. ഇത് വിറ്റ് ഒരു ദിവസം 150 മുതല്‍ ഇരുന്നൂറ് രൂപ വരെ ബിലാല്‍ സമ്പാദിക്കുന്നു.
കണക്കെടുത്താല്‍ ഒരു വര്‍ഷം 12,000 കിലോ പ്ലാസ്റ്റിക്, കുപ്പി മാലിന്യങ്ങള്‍ ബിലാല്‍ ശേഖരിച്ചു നീക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷിക്കുന്നു എന്നതു മാത്രമല്ല അതില്‍ നിന്ന് കുടുംബ കാര്യത്തില്‍ അമ്മയെ സഹായിക്കാനുള്ള പണവും സമ്പാദിക്കുന്ന കാര്യത്തിലും ബിലാല്‍ എല്ലാവര്ക്കും മാതൃകയാണെന്ന് ശീനഗര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മീഷണര്‍ ഡോ. ഷാഫ്ഖാത്ത് ഖാന് പറഞ്ഞു. ഇതിനുള്ള അംഗീകാരം എന്ന നിലയിലാണ് ബിലാലിനെ ബ്രാന്‍ഡ് അംമ്പാസഡറായി നിയമിച്ചത്.
ഇനി പരിസ്ഥിതി സംരക്ഷണത്തില്‍ കോര്‍പ്പറേഷന്റെ നയങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ ബിലാല്‍ അവതരിപ്പിക്കും. കോര്‍പ്പറേഷനിലാകെ സഞ്ചരിച്ച് ജനങ്ങളോട് പരിസ്ഥിതിയെക്കുറിച്ച് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സംസാരിക്കുമെന്ന് ബിലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: