കുറ്റിയാടി: കുറ്റിയാടി കുഞ്ഞുമഠം മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണമാസാചരണം നടത്തും. ജന്മനക്ഷത്ര അഷ്ടദ്രവ്യ ഗണപതി ഹോമം,
വിശേഷാല്‍ പൂജകള്‍, കര്‍ക്കിടകഞ്ഞി വിതരണം 13ന്ന് രാമായണ സംഗമം എന്നിവ നടക്കും. പി.ഉണ്ണികൃഷ്ണന്റെ നേതൃത്ത്വത്തില്‍ രാമായണ പ്രഭാഷണവും ഉണ്ടാകും.
ഒളവണ്ണ : ശ്രീഭൂഖണ്ഡപുരം മഹാശിവക്ഷേത്രത്തില്‍ നാളെ മുതല്‍ ആഗസ്ത് 16 വരെ വൈകുന്നേരം 4 മണിക്ക് രാമായണ പാരായണം നടക്കും. ശ്രീ ടി.പി. സദാനന്ദന് പാരായണം നടത്തും
വടകര: ചോമ്പാല കല്ലാമല മഹാവിഷ്ണുക്ഷേത്രത്തില്‍ രാമായണമാസാചരണം നാലെ മുതല്‍ ഓഗസ്റ്റ് 16 വരെ നടക്കും. വൈകിട്ട് 5.30 മുതല്‍ 6.30 വരെയാണ് പാരായണം. ബാബുരാജ് പണിക്കര്‍, പി. സൗദാമിനി എന്നിവര്‍ നേതൃത്വം നല്‍കും. നിത്യവും ഗണപതിഹോമവും ഉണ്ടാകും.
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മങ്ങാട്ടുമ്മല്‍ ക്ഷേത്രത്തിലെ രാമായണ മാസാചരണം കര്‍ക്കടകം ഒന്നിന് ക്ഷേത്രം മേല്‍ശാന്തി ശിവന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. കൊടുമയില്‍ ബാലന്നായര്, വിജയന് വിളയാട്ടൂര്‍ എന്നിവര്‍ രാമായണ പാരായണത്തിന് തുടക്കം കുറിക്കും.
വിളയാട്ടൂര്‍ അയ്യരോത്ത് പരദേവതാ ക്ഷേത്രത്തിലെ കര്ക്കടകമാസപൂജയ്ക്ക് ക്ഷേത്രം മേല്‍ശാന്തി ഇല്ലത്ത് ജയകൃഷ്ണന് നമ്പൂതിരി കാര്‍മ്മികത്വം നല്‍കും.
വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ കര്‍ക്കടകം ഒന്നുമുതല്‍ ഗണപതി ഹോമം ഭഗവതി സേവ തുടങ്ങിയ വിശേഷാല്‍ പൂജകള്‍ നടത്തും. മേല്‍ശാന്തി നാരായണന് നമ്പൂതിരി കാര്‍മികത്വം വഹിക്കും.
വിളയാട്ടൂര്‍ അമ്പലക്കുളങ്ങര കരിയാത്തന്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. മേല്‍ശാന്തി മൊകേരി ഇല്ലത്ത് രാമചന്ദ്രന് നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.
ഇരിങ്ങത്ത് ശ്രീമുണ്ടപ്പുറം മഹാശിവക്ഷേത്രത്തില്‍ എല്ലാ ദിവസവും ഗണപതി ഹോമം, വിശേഷാല്‍ പൂജ, രാമായണ പാരായണം എന്നിവയുണ്ടാകും. ആഗസ്റ്റ് 15ന് ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ഡോ. ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി നീലമന ദേവദാസ് നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമവും നടക്കും. വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.
മേപ്പയ്യൂര്‍: കുനിപ്പൊയില്‍ ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ ഗണപതിഹോമം, രാമായണ പാരായണം, ഭഗവതി സേവ എന്നിവ നടക്കും. ക്ഷേത്രം മേല്‍ശാന്തി രഘുപ്രസാദ് നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.
ഫറോക്ക്: ശ്രീനല്ലൂര് ശിവക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10 മണി മുതല്‍ 3 മണി വരെ ശ്രീ നല്ലൂര് ശിവക്ഷേത്രാങ്കണത്തില്‍ ഏകദിന രാമായണ മാഹാത്മ്യ പ്രഭാഷണം നടത്തും. പ്രൊഫ. പ്രിയദര്ശന്ലാല് സംസാരിക്കും. രാമായണ പാരായണ പരിശീലനവും ഉണ്ടാകും.
കാരന്തൂര്‍: ശ്രീ ഹരഹരമഹാദേവ ക്ഷേത്രത്തില്‍ ഗണപതിഹോമത്തോടുകൂടി വിശേഷാല്‍ പൂജകല്‍ നടക്കും. വൈകീട്ട് 5ന് രാമായണ പാരായണം നടക്കും. ജൂലായ് 22ന് ക്ഷേത്രം തിരുവാതിര ഹാളില്‍ രാവിലെ 10 മുതല്‍ ഭക്തജനങ്ങളുടെ രാമായണ പാരായണം നടക്കും. ക്വിസ് മത്സരം നടക്കും. ആഗസ്റ്റ് 16ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: