വടകര: ബസ്സ് യാത്രക്കിടയില്‍ വനിതാ പോലീസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി.കൊയിലാണ്ടി സ്വദേശി കുഞ്ഞിപ്പറമ്പത്ത് നവാസിനെയാണ്(39) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ചോമ്പാല്‍ പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറാണ് പരാതിക്കാരി. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകാന്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസ് യാത്രയ്ക്കിടയിലാണ് യുവാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: