തൊടുപുഴ: പെരുമാങ്കണ്ടം കാവുംപടി വെന്നുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഇഴയുന്നു. കഴിഞ്ഞ 9ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കടന്ന സംഘം വിഗ്രഹങ്ങള്ക്കടക്കം നാശം വരുത്തി.
ക്ഷേത്ര മതില്‍ക്കകത്ത് ബിജെപിക്കും പ്രധാനമന്ത്രി്ക്കുമെതിരെ അസഭ്യവാക്കുകളും എഴുതിവച്ചു.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയെങ്കിലും പ്രയോജനം ഒന്നും ലഭിച്ചതുമില്ല. നായ മണം പിടിച്ച് അല്പ ദൂരം ഓടിയിരുന്നു. ഒരു വിരലടയാളം ലഭിച്ചിരുന്നുവെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല.
വിവിധ പരിശോധനകള്‍ നടത്തിയെങ്കിലും യാതൊരു തുമ്പും കണ്ടെത്താനാകാതെ പോലീസ് കുഴയുകയാണ്. അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് സമരത്തിനൊരുങ്ങുകയാണ് വിവിധ ഹൈന്ദവ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: