കൂറ്റനാട്: പഠനത്തോടൊപ്പം മറ്റുരംഗങ്ങളിലും കഴിവുതെളിയിക്കുന്നതിന് പറക്കുളം ജിഎംആര്‍ എസിലെ 40 വിദ്യാര്‍ത്ഥിനികള്‍ തയ്യാറായിക്കഴിഞ്ഞു.
ഗേള്‍സ് ഇന്നവേറ്റീവ് എഡുക്കേഷന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനത്തിന്റെ ഭാഗമായി തൃത്താല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനെയാണ് തിരഞ്ഞെടുത്തിരുന്നത്. ഇതിന്റെ ഭാഗമായാണ് 40 പെണ്‍കുട്ടികള്‍ വുഷുവില്‍ പരിശീലനം നേടിയത്.
ടീം അംഗങ്ങളുടെയും അധ്യാപകരുടെയും പ്രദര്‍ശനം സ്കൂള്‍ മൈതാനത്ത് നടന്നു.വുഷുവില്‍ ബോക്സിംഗ്,കിക്ക് ബോക്സിംഗ്,റസലിംങ്ങ്,തവലു എന്നിവക്കു പുറമേ യോഗയും പഠിപ്പിക്കുന്നുണ്ട്.
സംസ്ഥാന, നാഷ്ണല്‍, ഇന്റര്‍നാഷ്ണല്‍ ഇനങ്ങളില്‍ ഇവിടെ നിന്നുള്ള കുട്ടികള്‍ മത്സരിക്കും.ഈ വര്‍ഷം മുതല്‍ സംസ്ഥാന സ്കൂള്‍ കായിക മത്സരത്തില്‍ വുഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സുവേഷ്,സഹോദരി സുഗിത എന്നിവര്‍ നാഷ്ണല്‍ വുഷു താരങ്ങളും സൂര്യകാന്ത് വുഷുവിന്റെ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ പിരിശീലകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: