കൂറ്റനാട്: അരക്കുതാഴെ തളര്‍ന്ന പാരാപ്ലീജിയ രോഗികള്‍ക്ക് താങ്ങായി ഉണര്‍വ് പുനരധിവാസ പദ്ധതിക്ക് തുടക്കമായി.
തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെയും,ചാലിശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തുടക്കം കുറിച്ചിരിക്കുന്ന പദ്ധതിവഴി ഇവര്ക്ക്സ്വയം തൊഴില്‍ ചെയ്തുവരുമാനം കണ്ടെത്താന്‍ കഴിയും.
20ഓളം പാരാപ്ലീജിയ രോഗികള്‍ കുടുംബസമേതം പങ്കെടുത്ത സംഗമത്തില്‍ വിവിധ തൊഴില്‍പരിശീലനം നടന്നു. വീഡിയോ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവയോടെ ഒരു ദിവസം ചാലിശ്ശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഒത്തു കൂടിയവര്‍ സ്വയം തൊഴില്‍ ചെയ്തു വരുമാനം കണ്ടെത്താം എന്ന ആത്മ വിശ്വസത്തോടെയാണ് തിരിച്ചു പോയത്.
ഇവര്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും, വിപണനവും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം പുഷ്പജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യസുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുനില്‍കുമാര്‍, കെ.ജനാര്ദനന്,സി.കെ.ഉണ്ണികൃഷ്ണന്,പഞ്ചായത്ത് അംഗങ്ങളായ ആനിവിനു, സിന്ധു സുരേന്ദ്രന്,സിഎച്ച്സി സൂപ്രണ്ട് ഡോ.ഇ.സുഷമ,കെ.കെ.ബാലന്,രാജന്,വാസുണ്ണി, സതീഷ്കുമാര്‍,റീനഎന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: