അമ്പലപ്പുഴ: മാലിന്യം നിക്ഷേപിക്കാന്‍ സ്കൂള്‍ പരിസരം. നടപടി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിനു മുന്നിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്. സമീപ കച്ചവടക്കാരും വാഹനയാത്രക്കാരും മാലിന്യം നിക്ഷേപിക്കാന്‍ സ്കൂള്‍ പരിസരമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനു സമീപത്തുതന്നെയാണ് അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതരും തയ്യാറായിട്ടില്ല. പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്വസിച്ചാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സ്കൂളില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: