നെല്ലിയാമ്പതി : പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നലെ നെല്ലിയാമ്പതി പഞ്ചായത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകള്‍, മറ്റുകടകള്‍ എന്നിവടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ റെയ്ഡില്‍ ലൈസന്‍സ് പുതുക്കാതെ പുലയം പാറയില്‍ പ്രവര്‍ത്തിച്ച കടകള്‍ക്ക് നോട്ടീസ് നല്‍കുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത സ്പ്രിങ്ങ് വാലി ഹോട്ടല്‍, ഏവിടി ക്യാന്റീന് എന്നിവ അധികൃതര്‍ അപ്പോള്‍തന്നെ അടപ്പിച്ചു. കൂടാതെ എല്ലാ കച്ചവടക്കാരും മാലിന്യസംസ്കരണ പരിപാടിയില്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്കി.
മിന്നല്‍ പരിശോധനക്ക് പഞ്ചായത്ത് ജീവനക്കാരായ ലിബിന്, വാര്‍ഡ് മെമ്പര്‍ മനോഹരന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.കെ.ശിവദാസന്‍, ജൂനിയര്‍ ഹല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.ഷിബു, ബി.വൈ.സന്തോഷ്കുമാര്‍, ജെ.ആരോഗ്യം ജോയ്സണ്‍, ഹോസ്പിറ്റല്‍ ജീവനക്കാരന്, വി.വിശാന്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: