തിരുവില്വാമല: ഗായത്രിപ്പുഴയിലെ എഴുന്നള്ളത്ത് കടവ് ചെക് ഡാമിന് സമീപം യുവാവിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊണ്ടാഴി തേക്കിന്‍കാട് കോളനിയിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപെട്ടു.
വെള്ളിയാഴ്ച ചെക് ഡാമില്‍ ബൈക്ക് കഴുകികൊണ്ടിരുന്ന തിരുവില്വാമല ആനപ്പാറ ഉണ്ണികൃഷ്ണന്റെ മകന്‍ സജീഷി (24)നെ ഓട്ടോയിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചു പുഴയിലേക്ക് തള്ളിയിട്ടതുമായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നീന്തല്‍ വശമില്ലാത്ത യുവാവ് മുങ്ങി താഴുന്നത് കണ്ട് ഓടിയെത്തിയ മീന്‍പിടുത്തക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ രക്ഷപെടുത്തി പഴയന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്.
ആക്രമണത്തില്‍ യുവാവിന്റെ ഒരു പവന്റെ മാലയും വിലപിടിപ്പുള്ള മൊബൈലും നഷ്ടപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
















